Home Education/Careerനോർക്ക വഴി ജോലി നേടാം; തിരിച്ചെത്തിയ പ്രവാസികൾക്ക് ടെക്നോപാർക്കിൽ തൊഴിൽ അവസരം

നോർക്ക വഴി ജോലി നേടാം; തിരിച്ചെത്തിയ പ്രവാസികൾക്ക് ടെക്നോപാർക്കിൽ തൊഴിൽ അവസരം

by news_desk1
0 comments

തിരുവനന്തപുരം: സംസ്ഥാനത്ത് തിരിച്ചെത്തിയ പ്രവാസികൾക്ക് തൊഴിൽ അവസരവുമായി നോർക്ക റൂട്ട്സ്. തിരുവനന്തപുരം ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യ സ്ഥാപനമായ എക്സ്ട്രാ ജി ക്ലബ് പ്രൈവറ്റ് ലിമിറ്റഡിലെ വിവിധ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷകൾ ജൂലൈ 12 വരെ സമർപ്പിക്കാം.

ജനറൽ മാനേജർ, എ.ജി.എം–ചീഫ് കോർഡിനേറ്റേഴ്സ്, കോർഡിനേറ്റേഴ്സ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ. കേരളത്തിലെ വിവിധ ജില്ലകളിലായി പൂർണ്ണസമയ അടിസ്ഥാനത്തിലാണ് നിയമനം.

താൽപര്യമുള്ളവർ നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.kerala.gov.in അല്ലെങ്കിൽ https://name.norkaroots.kerala.gov.in സന്ദർശിച്ച് ആവശ്യമായ രേഖകൾ സഹിതം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. നോർക്ക റൂട്ട്സ് ഓഫീസുകളിൽ നേരിട്ട് അപേക്ഷ സ്വീകരിക്കില്ല.

വിദേശ രാജ്യങ്ങളിലെ തൊഴിൽ പരിചയവും വിദ്യാഭ്യാസ യോഗ്യതയും കൈമുതലാക്കി കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസി കേരളീയർക്ക് നാട്ടിൽ തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് മുഖേന നടപ്പാക്കുന്ന നോർക്ക അസിസ്റ്റഡ് & മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് (NAME) പദ്ധതിയുടെ ഭാഗമായാണ് നിയമനം.

കൂടുതൽ വിവരങ്ങൾക്ക് 0471-2770523 എന്ന നമ്പറിൽ (പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത്) ബന്ധപ്പെടാം. കൂടാതെ, 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയിൽ നിന്ന്) അല്ലെങ്കിൽ +91-8802012345 (വിദേശത്തുനിന്ന് – മിസ്ഡ് കോൾ സേവനം) വഴിയും വിവരങ്ങൾ ലഭിക്കും.

You may also like