Home Internationalനോർവേയുടെ പരമോന്നത ബഹുമതിയും മോദിക്ക്; ആഗോള പുരസ്കാരങ്ങളുടെ എണ്ണം 32 ആയി

നോർവേയുടെ പരമോന്നത ബഹുമതിയും മോദിക്ക്; ആഗോള പുരസ്കാരങ്ങളുടെ എണ്ണം 32 ആയി

by news_desk1
0 comments

ഒസ്‍ലോ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നോർവേയുടെ പരമോന്നത ബഹുമതിയായ ‘ഗ്രാൻഡ് ക്രോസ് ഓഫ് ദ റോയൽ നോർവീജിയൻ ഓർഡർ ഓഫ് മെറിറ്റ്’ സമ്മാനിച്ചു. വിവിധ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിലും ആഗോളതലത്തിൽ ഇന്ത്യയുടെ സ്വാധീനം വർധിപ്പിക്കുന്നതിലും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ബഹുമതി നൽകിയത്. ഇതോടെ ലോക രാജ്യങ്ങളിൽ നിന്ന് മോദിക്ക് ലഭിച്ച പരമോന്നത ബഹുമതികളുടെ എണ്ണം 32 ആയി.

നോർവേ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോറുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉഭയകക്ഷി ചർച്ചകളും നടത്തി. വ്യാപാരം, നിക്ഷേപം, സാങ്കേതിക സഹകരണം, ഹരിതോർജ വികസനം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകളാണ് നടന്നത്. 43 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി നോർവേ സന്ദർശിക്കുന്നത് എന്ന പ്രത്യേകതയും ഈ സന്ദർശനത്തിനുണ്ട്.

ഇതിന് മുൻപ് സ്വീഡനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തിന്റെ പരമോന്നത ബഹുമതി സമ്മാനിച്ചിരുന്നു. സ്വീഡിഷ് പ്രധാനമന്ത്രി ഉൽഫ് ക്രിസ്റ്റേഴ്സന്റെ ക്ഷണപ്രകാരമായിരുന്നു മോദിയുടെ സന്ദർശനം. 2018ലെ ഇന്ത്യ-നോർഡിക് ഉച്ചകോടിക്ക് ശേഷം മോദി സ്വീഡൻ സന്ദർശിക്കുന്നത് ഇതാദ്യമാണ്.

സ്വീഡൻ സന്ദർശനത്തിനിടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര-വ്യവസായ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകളും നടന്നു. യൂറോപ്യൻ റൗണ്ട് ടേബിൾ ഫോർ ഇൻഡസ്ട്രി സംഘടിപ്പിച്ച ബിസിനസ് സമ്മേളനത്തെയും പ്രധാനമന്ത്രി മോദിയും സ്വീഡിഷ് പ്രധാനമന്ത്രിയും ചേർന്ന് അഭിസംബോധന ചെയ്തു. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയനും ചടങ്ങിൽ പങ്കെടുത്തു.

You may also like