6
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ നാളെ തുറക്കും. തമിഴ്നാട്ടിലെ കമ്പം താഴ്വരയിലെ കൃഷിഭൂമികളിലേക്ക് ജലം തുറന്നുവിടുമെന്ന് അധികൃതർ അറിയിച്ചു. ചടങ്ങിൽ മന്ത്രി സി.ടി.ആർ. നിർമൽ കുമാർ പങ്കെടുക്കും.
14,707 ഏക്കർ പ്രദേശത്തെ ഒന്നാം നെൽകൃഷിക്കായാണ് അണക്കെട്ടിൽ നിന്ന് ജലം ലഭ്യമാക്കുന്നത്. സാധാരണയായി എല്ലാ വർഷവും ജൂൺ ഒന്നിനാണ് ഷട്ടർ തുറക്കാറുള്ളത്. എന്നാൽ ഇത്തവണ നീരൊഴുക്ക് കുറഞ്ഞ സാഹചര്യത്തിൽ രണ്ട് മാസത്തിലേറെ വൈകിയാണ് ജലവിതരണം ആരംഭിക്കുന്നത്.
ടിവികെ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷമുള്ള ആദ്യ മന്ത്രിതല സന്ദർശനവുമാണ് ഈ ചടങ്ങിനോടനുബന്ധിച്ച് നടക്കുന്നത്.
