10
കണ്ണൂർ: ചിറയിൻകീഴ് എംഎൽഎയ്ക്ക് മാതൃക മുഖ്യമന്ത്രിയാണെന്ന് സി.പി.എം നേതാവ് എം.വി. ജയരാജൻ. മുഖ്യമന്ത്രി കോൺഗ്രസ് നേതാക്കളെ തെരുവിൽ നേരിട്ടത് ചിറയിൻകീഴ് എംഎൽഎ മാതൃകയാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
102 എംഎൽഎമാരുടെ ഭൂരിപക്ഷം യുഡിഎഫിനെ അഹങ്കാരത്തിന്റെ കൊടുമുടിയിലെത്തിച്ചിരിക്കുകയാണ്. കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത സംഭവങ്ങളാണ് യുഡിഎഫിൽ ഉണ്ടായത്. ശേഷിക്കുന്ന മാസങ്ങളിൽ എന്തെല്ലാം ദുരന്തങ്ങൾക്ക് കേരളം സാക്ഷ്യം വഹിക്കേണ്ടിവരുമെന്നും ജയരാജൻ പറഞ്ഞു.
