തൃശ്ശൂർ, ഓഗസ്റ്റ് 15: തൃശ്ശൂർ പൂങ്കുന്നം സ്വദേശിയും ദേശീയ പുരസ്കാര ജേതാവുമായ ശ്രേയസ് കിരണിന്റെ പുതിയ ഭക്തിഗാന ആൽബം ‘പീലി “, ബഹുമാനപ്പെട്ട കേന്ദ്ര സഹമന്ത്രി ശ്രീ. സുരേഷ് ഗോപി എം.പി. ആഗസ്റ്റ് 15ന് തൃശ്ശൂർ റീജിയണൽ തിയേറ്ററിൽ ഔദ്യോഗികമായി പ്രകാശനം ചെയ്തു.
സംഗീത-ചലച്ചിത്ര മേഖലകളിലെ പ്രമുഖരായ ശ്രീ. ഔസേപ്പ് അച്ചൻ, ശ്രീ. വിജയരാഘവൻ, ശ്രീ. വിദ്യാധരൻ മാസ്റ്റർ, കൂടാതെ രാമായണ ഫെസ്റ്റിന്റെ ചീഫ് കോ-ഓർഡിനേറ്റർ അഡ്വ. ശ്രീ. ഗോപാലകൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിലാണ് ആൽബം പ്രകാശനം നടന്നത്.
‘പീലി ’യിൽ ശ്രേയസ് കിരൺ ഗായകനായും നടനായും എത്തുന്നു. സംഗീതവും വരികളും ശ്രീ. പി. മധുസൂധനൻ പാഞ്ഞാൽ നിർവഹിച്ചിരിക്കുന്നു. ആൽബത്തിന്റെ സംവിധാനം ശ്രീ. വിനീഷ് പെരുമ്പിലാവ് ആണ്. ദൃശ്യങ്ങളും എഡിറ്റിംഗും കുന്നംകുളം വിന്പോയിന്റ് ക്രിയേഷൻ ആണ് നിർവഹിച്ചിരിക്കുന്നത്.
ഈ ഭക്തിഗാന ആൽബം ആഗസ്റ്റ് 17 മുതൽ ശ്രേയസ് കിരണിന്റെ YouTube ചാനലായ ‘Shreyas Kiranns Spectrum’ വഴി പൊതുജനങ്ങൾക്ക് ലഭ്യമാകും.
സംഗീതത്തിലും കലാരംഗത്തും മികവിനുള്ള ദേശീയ പുരസ്കാര ജേതാവാണ് ശ്രേയസ് കിരൺ. ഓട്ടിസവുമായി ബന്ധപ്പെട്ട വെല്ലുവിളികളെ സമർപ്പണവും സ്ഥിരതയും കലാപ്രതിഭയും കൊണ്ട് അതിജീവിച്ച്, അദ്ദേഹം സംഗീതം, അഭിനയം, കലാരംഗം എന്നിവയിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ടിരിക്കുന്നു. സുധീർ കുമാറിന്റെയും ശ്രീജയുടെയും മകനായ ശ്രേയസ് കിരണിന്റെ സഹോദരനാണ് ശശാങ്ക്.
