Home Keralaപാലാ നഗരസഭയിൽ നിർണായക ദിനം; ദിയ ബിനുക്കെതിരായ അവിശ്വാസ പ്രമേയം ഇന്ന്, കോൺഗ്രസ് കൗൺസിലർമാരുടെ നിലപാടിൽ ഉറ്റുനോക്കി രാഷ്ട്രീയം

പാലാ നഗരസഭയിൽ നിർണായക ദിനം; ദിയ ബിനുക്കെതിരായ അവിശ്വാസ പ്രമേയം ഇന്ന്, കോൺഗ്രസ് കൗൺസിലർമാരുടെ നിലപാടിൽ ഉറ്റുനോക്കി രാഷ്ട്രീയം

by news_desk1
0 comments

കോട്ടയം: പാലാ നഗരസഭ ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരായ അവിശ്വാസ പ്രമേയ ചർച്ച ഇന്ന് നടക്കും. കോൺഗ്രസ് കൗൺസിലർമാർ യോഗത്തിൽ പങ്കെടുക്കുമോയെന്നതാണ് ഇപ്പോഴത്തെ പ്രധാന ചർച്ച. അവരുടെ നിലപാടിനെ ആശ്രയിച്ചാകും നഗരസഭയിലെ ഭരണഭാവി നിർണയിക്കപ്പെടുക.

നിലവിലെ വൈസ് ചെയർപേഴ്‌സൺ മായ രാഹുൽ ഇന്ന് യോഗത്തിൽ പങ്കെടുക്കുമെന്നാണ് സൂചന. സ്വതന്ത്ര അംഗമായ മായ എത്തുന്നതോടെ പ്രതിപക്ഷത്തിന്റെ അംഗബലം 13 ആകും. കോൺഗ്രസിലെ ഒരംഗമെങ്കിലും പാർട്ടി വിപ്പ് ലംഘിച്ച് ചർച്ചയിൽ പങ്കെടുത്താൽ അവിശ്വാസ പ്രമേയം പാസാകാനുള്ള സാധ്യത ഉയരും.

അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുക്കരുതെന്ന് കോൺഗ്രസ് കൗൺസിലർമാർക്ക് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വിപ്പ് നൽകിയിട്ടുണ്ട്. കേരള കോൺഗ്രസ്, കെ.ഡി.പി. എന്നിവയും അവരുടെ കൗൺസിലർമാർക്ക് വിപ്പ് നൽകിയിട്ടുണ്ട്.

26 അംഗങ്ങളുള്ള പാലാ നഗരസഭയിൽ നിലവിൽ എൽ.ഡി.എഫിന് 12 അംഗങ്ങളാണ് ഉള്ളത്. ഭരണം അട്ടിമറിക്കാൻ പ്രതിപക്ഷത്തിന് 14 പേരുടെ പിന്തുണ ആവശ്യമാണ്. ദിയ ബിനു ഉൾപ്പെടുന്ന സ്വതന്ത്ര കൂട്ടായ്മയുമായി ചേർന്ന് ഭരണം തുടരേണ്ടതില്ലെന്ന നിലപാടിലാണ് കോൺഗ്രസിലെ ചില കൗൺസിലർമാർ എന്നാണ് വിവരം. ഇതിനെ തുടർന്നാണ് എൽ.ഡി.എഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.

ഭരണം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്ന നിലപാടിൽ സംസ്ഥാന കോൺഗ്രസ് നേതൃത്വം അംഗങ്ങൾക്ക് കർശന വിപ്പ് നൽകിയിട്ടുണ്ട്. വിപ്പ് ലംഘിക്കുന്നവർക്കെതിരെ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് നേതൃത്വം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പുളിക്കകണ്ടം കുടുംബത്തിലെ മൂന്ന് അംഗങ്ങൾ ഉൾപ്പെടെ കോൺഗ്രസ്, കേരള കോൺഗ്രസ് (ജോസഫ്), സ്വതന്ത്രർ എന്നിവരുമായി ചേർന്നാണ് നിലവിലെ ഭരണപക്ഷം രൂപീകരിച്ചിരിക്കുന്നത്. ഇവർക്കുള്ള പിന്തുണ പിൻവലിച്ചതായി ആദ്യം പ്രഖ്യാപിച്ചത് കോൺഗ്രസായിരുന്നു.

You may also like