Home Keralaനിർത്തിയിട്ടിരുന്ന ലോറിയിൽ ടെമ്പോ ട്രാവലർ ഇടിച്ചു; ഒരാൾ മരിച്ചു, രണ്ടുപേരുടെ നില ഗുരുതരം

നിർത്തിയിട്ടിരുന്ന ലോറിയിൽ ടെമ്പോ ട്രാവലർ ഇടിച്ചു; ഒരാൾ മരിച്ചു, രണ്ടുപേരുടെ നില ഗുരുതരം

by news_desk1
0 comments

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ ടെമ്പോ ട്രാവലർ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. കിളിമാനൂർ–പാപ്പാല പെട്രോൾ പമ്പിന് മുന്നിലാണ് അപകടം നടന്നത്.

തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് കുട്ടികളുടെ കളിപ്പാട്ടങ്ങളുമായി എത്തിയ ടെമ്പോ ട്രാവലറാണ് റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ വാഹനത്തിന്റെ മുൻഭാഗം തകർന്നു.

അപകടത്തിൽ ഒരാൾ സംഭവസ്ഥലത്തുവെച്ച് മരിച്ചതായാണ് വിവരം. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

You may also like