Home Education/Careerപട്ടാമ്പി സർക്കാർ സംസ്കൃത കോളേജിൽ അധ്യാപക നിയമനം; കൂടിക്കാഴ്ച ജൂൺ 19ന്

പട്ടാമ്പി സർക്കാർ സംസ്കൃത കോളേജിൽ അധ്യാപക നിയമനം; കൂടിക്കാഴ്ച ജൂൺ 19ന്

by news_desk1
0 comments

പട്ടാമ്പി: പട്ടാമ്പി സർക്കാർ സംസ്കൃത കോളേജിൽ 2026-27 അധ്യയന വർഷത്തിൽ സംസ്കൃത സാഹിത്യ വിഷയത്തിൽ അധ്യാപകനെ/അധ്യാപികയെ നിയമിക്കുന്നു.

സംസ്കൃത സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും യു.ജി.സി മാനദണ്ഡങ്ങൾ അനുസരിച്ചുള്ള യോഗ്യതയും ഉള്ളതും, തൃശ്ശൂർ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

താൽപര്യമുള്ള ഉദ്യോഗാർഥികൾ വയസ്സ്, പ്രവൃത്തിപരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 19 രാവിലെ 10.30ന് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

You may also like