ന്യൂഡൽഹി: സുപ്രീം കോടതിയിൽ അസിസ്റ്റന്റ് രജിസ്ട്രാർ (കമ്പ്യൂട്ടർ) തസ്തികയിൽ ജോലി നേടാൻ അവസരം. ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിലാണ് നിയമനം. കേന്ദ്ര സർക്കാർ, സംസ്ഥാന സർക്കാർ, സർവകലാശാലകൾ, അംഗീകൃത ഗവേഷണ സ്ഥാപനങ്ങൾ, ഹൈക്കോടതികൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന യോഗ്യരായ ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 സെപ്റ്റംബർ 30 ആണ്.
യോഗ്യത
കംപ്യൂട്ടർ ആപ്ലിക്കേഷൻസിൽ ബിരുദാനന്തര ബിരുദമോ ബിരുദമോ അല്ലെങ്കിൽ കംപ്യൂട്ടർ/ഐ.ടി. വിഷയങ്ങളിൽ ബി.ഇ./ബി.ടെക് ബിരുദമോ ഉണ്ടായിരിക്കണം.
പ്രവൃത്തിപരിചയം
കേന്ദ്ര സർക്കാർ, സംസ്ഥാന സർക്കാർ, സർവകലാശാല, അംഗീകൃത ഗവേഷണ സ്ഥാപനം അല്ലെങ്കിൽ ഏതെങ്കിലും ഹൈക്കോടതിയിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.
ലിനക്സ്/യൂണിക്സ്/വിൻഡോസ് അഡ്മിനിസ്ട്രേഷൻ, വെബ് സെർവർ, ഡി.എച്ച്.സി.പി., ഡി.എൻ.എസ്. കോൺഫിഗറേഷൻ എന്നിവയിൽ പ്രവൃത്തിപരിചയമുള്ളവരായിരിക്കണം.
ക്ലയന്റ്-സെർവർ, വെബ് അധിഷ്ഠിത സാങ്കേതികവിദ്യകൾ, ലാൻ/വാൻ നെറ്റ്‌വർക്ക് അഡ്മിനിസ്ട്രേഷൻ എന്നിവയിലും പരിചയം ആവശ്യമാണ്. സി.സി.എൻ.എ., സി.സി.എൻ.പി. സർട്ടിഫിക്കേഷൻ അഭികാമ്യമാണ്.
സി++, ജാവ, പൈത്തൺ, പി.എച്ച്.പി., മൈഎസ്‌ക്യൂഎൽ, പോസ്റ്റ്ഗ്രെസ് എസ്‌ക്യൂഎൽ, ഒറാക്കിൾ തുടങ്ങിയവ ഉപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങൾ, ഡാറ്റാബേസ് അഡ്മിനിസ്ട്രേഷൻ, സിസ്റ്റം അനാലിസിസ് ആൻഡ് ഡിസൈൻ എന്നിവയിലും പ്രവൃത്തിപരിചയം വേണം.
സോഫ്റ്റ്‌വെയർ വികസനത്തിലെ പ്രോജക്റ്റ് ലൈഫ് സൈക്കിൾ ഘട്ടങ്ങളെക്കുറിച്ചും ഓപ്പൺ സോഴ്‌സ് സാങ്കേതികവിദ്യയെക്കുറിച്ചും അറിവ് ഉണ്ടായിരിക്കണം.
പ്രായപരിധി
2026 ഓഗസ്റ്റ് 1ന് 56 വയസ്സിൽ താഴെയുള്ളവരായിരിക്കണം അപേക്ഷകർ.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, സർവകലാശാലകൾ, അംഗീകൃത ഗവേഷണ സ്ഥാപനങ്ങൾ, ഹൈക്കോടതികൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ നിശ്ചിത മാതൃകയിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ബയോഡാറ്റ, കഴിഞ്ഞ അഞ്ച് വർഷത്തെ എ.സി.ആർ./എ.പി.എ.ആർ. രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, വിജിലൻസ് ക്ലിയറൻസ് എന്നിവ സഹിതമുള്ള അപേക്ഷകൾ ‘റിക്രൂട്ട്മെന്റ് സെൽ, സുപ്രീം കോടതി ഓഫ് ഇന്ത്യ, തിലക് മാർഗ്, ന്യൂഡൽഹി–110001’ എന്ന വിലാസത്തിൽ 2026 സെപ്റ്റംബർ 30നകം അയയ്ക്കണം.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://cdnbbsr.s3waas.gov.in/s3ec0490f1f4972d133619a60c30f3559e/uploads/2026/08/2026082427.pdf
