പാലക്കാട്: പാലക്കാട്ടെ ഒമ്പത് സിവിൽ പൊലീസ് ഓഫീസർമാരുടെ സ്ഥലംമാറ്റത്തിന് സംസ്ഥാന അഡ്മിനിസ്ട്രേഷൻ ട്രൈബ്യൂണൽ സ്റ്റേ അനുവദിച്ചു. ഉദ്യോഗസ്ഥർ നൽകിയ ഓപ്ഷൻ പരിഗണിക്കാതെ ദൂരസ്ഥ പൊലീസ് സ്റ്റേഷനുകളിലേക്ക് സ്ഥലംമാറ്റം നൽകിയതിനെ ചോദ്യം ചെയ്താണ് സി.പി.ഒമാർ ട്രൈബ്യൂണലിനെ സമീപിച്ചത്.
ഒരു മാസത്തിനുള്ളിൽ ഉദ്യോഗസ്ഥർ നൽകിയ ഓപ്ഷൻ പ്രകാരം തന്നെ സ്ഥലംമാറ്റം നൽകണമെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് അഡ്മിനിസ്ട്രേഷൻ ട്രൈബ്യൂണൽ നിർദേശം നൽകി.
കേരള പൊലീസ് അസോസിയേഷന്റെയും പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെയും ജില്ലാ, സംസ്ഥാന ഭാരവാഹികളെയാണ് കൂട്ടത്തോടെ സ്ഥലംമാറ്റിയിരുന്നത്. ഓപ്ഷൻ നൽകിയ സ്റ്റേഷനുകൾ അനുവദിക്കാതെ ദൂരസ്ഥലങ്ങളിലേക്ക് നിയമനം നൽകിയ നടപടിക്കെതിരെയായിരുന്നു ഇവരുടെ നിയമനടപടി.
