Home Top Storiesവൈദ്യുതി പ്രതിസന്ധിക്ക് കാരണം കരാർ റദ്ദാക്കൽ; എൽഡിഎഫ് സർക്കാരിനെതിരെ വി.ഡി. സതീശൻ, പവർകട്ടിൽ വിശദീകരണവും

വൈദ്യുതി പ്രതിസന്ധിക്ക് കാരണം കരാർ റദ്ദാക്കൽ; എൽഡിഎഫ് സർക്കാരിനെതിരെ വി.ഡി. സതീശൻ, പവർകട്ടിൽ വിശദീകരണവും

by news_desk1
0 comments

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സർക്കാരിനെതിരായി തെറ്റായ പ്രചാരണം നടക്കുകയാണെന്നും നിലവിലെ സാഹചര്യം നിരവധി ഘടകങ്ങളുടെ ഫലമാണെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

ചരിത്രത്തിലെ ഏറ്റവും ഉയർന്ന വൈദ്യുതി ആവശ്യകതയാണ് ഇപ്പോൾ സംസ്ഥാനത്തുള്ളത്. കഴിഞ്ഞ വർഷത്തേക്കാൾ ഏകദേശം 1000 മെഗാവാട്ടിന്റെ ഉപഭോഗ വർധനയുണ്ടായി. എൽനിനോ പ്രതിഭാസത്തെ തുടർന്നുള്ള മഴക്കുറവ്, ഡാമുകളിലെ ജലനിരപ്പ് താഴ്ന്നത്, ദേശീയ വൈദ്യുതി വിപണിയിൽ ആവശ്യത്തിന് വൈദ്യുതി ലഭ്യമല്ലാത്ത സാഹചര്യം എന്നിവയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായതെന്ന് അദ്ദേഹം വിശദീകരിച്ചു.

എൽഡിഎഫ് സർക്കാരിനെതിരെ വിമർശനം

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഒപ്പുവെച്ച ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതാണ് പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് വി.ഡി. സതീശൻ ആരോപിച്ചു. കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിക്കുമായിരുന്ന കരാർ റദ്ദാക്കിയ ശേഷമാണ് എൽഡിഎഫ് സർക്കാർ അദാനിയിൽ നിന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ട സാഹചര്യമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

ദീർഘകാല കരാർ എന്തുകൊണ്ടാണ് റദ്ദാക്കിയതെന്ന് അന്നത്തെ മുഖ്യമന്ത്രിയും ഇന്നത്തെ പ്രതിപക്ഷ നേതാവും, ബന്ധപ്പെട്ട മന്ത്രിയും ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നും സതീശൻ വിമർശിച്ചു.

സംസ്ഥാനങ്ങൾ എല്ലാം ഓപ്പൺ മാർക്കറ്റിൽ നിന്ന് വൈദ്യുതി വാങ്ങുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. കേരളവും 200 മെഗാവാട്ട് വൈദ്യുതി വാങ്ങിയിട്ടുണ്ടെന്നും കൂടുതൽ വൈദ്യുതി ലഭ്യമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഉയർന്ന വിലയ്ക്ക് വാങ്ങാൻ സർക്കാർ തിടുക്കം കാണിച്ചില്ലെന്നും, “പുര കത്തുമ്പോൾ വാഴ വെട്ടുന്ന സമീപനം” സർക്കാർ സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You may also like