Home Keralaസ്കൂൾ ക്വിസിൽ വി.ഡി. സവർക്കറെ പുകഴ്ത്തിയ ചോദ്യാവലി; വിദ്യാഭ്യാസ വകുപ്പ് നൽകിയ ചോദ്യം വിവാദത്തിൽ

സ്കൂൾ ക്വിസിൽ വി.ഡി. സവർക്കറെ പുകഴ്ത്തിയ ചോദ്യാവലി; വിദ്യാഭ്യാസ വകുപ്പ് നൽകിയ ചോദ്യം വിവാദത്തിൽ

by news_desk1
0 comments

കാസർകോട്: സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ഫ്രീഡം ക്വിസിൽ വി.ഡി. സവർക്കറെ പുകഴ്ത്തുന്ന തരത്തിലുള്ള ചോദ്യാവലി ഉൾപ്പെട്ടത് വിവാദമായി. മഞ്ചേശ്വരം, കുമ്പള, കാസർകോട് ഉപജില്ലകളിലെ സ്കൂളുകളിലേക്ക് വിദ്യാഭ്യാസ വകുപ്പ് വിതരണം ചെയ്ത ചോദ്യാവലിയാണ് ചർച്ചയാകുന്നത്.

ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി ആരെന്ന ചോദ്യത്തിന് ഉത്തരമായി വി.ഡി. സവർക്കറുടെ പേര് നൽകിയതാണ് വിവാദത്തിന് കാരണം. എൽ.പി. വിദ്യാർത്ഥികൾക്കായുള്ള ഫ്രീഡം ക്വിസിന്റെ ടൈബ്രേക്കർ ചോദ്യമായാണ് ഇത് ഉൾപ്പെടുത്തിയിരുന്നത്.

മൂന്ന് ഉപജില്ലകളിലെയും സോഷ്യൽ സയൻസ് ക്ലബ് അസോസിയേഷന്റെ ചുമതലയുള്ള അധ്യാപകർ ചേർന്നാണ് ചോദ്യാവലി തയ്യാറാക്കിയത്. ചോദ്യാവലി തയ്യാറാക്കാൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ അറിവോടെയാണ് ചോദ്യം ഉൾപ്പെട്ടതെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ (DDE) അറിയിച്ചു.

You may also like