കുന്നംകുളം: ഓണാഘോഷങ്ങളുടെ സന്തോഷത്തിന് മധുരം കൂട്ടാൻ പുതിയ ഓണപ്പാട്ടായ ‘ശ്രാവണ പുലരി’ പുറത്തിറങ്ങി. മലയാളികളുടെ പ്രിയപ്പെട്ട യൂട്യൂബ് ചാനലായ ‘അക്ഷര കൗതുകം’ വഴിയാണ് ഈ മനോഹര ഗാനം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.
വടക്കേക്കാട് സ്വദേശിയായ അമിത്രജിത്താണ് ഗാനത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. കൊല്ലത്തെ സാംസ്കാരിക-കലാരംഗത്ത് ശ്രദ്ധേയനായ രാജേഷ് ശ്രീധറാണ് ഗാനത്തിന്റെ ദൃശ്യാവിഷ്കാരവും വീഡിയോ ക്രിയേഷനും എഡിറ്റിങ്ങും ഒരുക്കിയിരിക്കുന്നത്.
ലളിതവും ഹൃദ്യവുമായ വരികളും കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യാവിഷ്കാരവുമാണ് ഗാനത്തിന്റെ പ്രധാന ആകർഷണം. ഓണത്തിന്റെ വരവറിയിച്ചെത്തിയ ഈ ഗാനം ഇതിനോടകം തന്നെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ മികച്ച പ്രതികരണവും പ്രേക്ഷക ശ്രദ്ധയും നേടി മുന്നേറുകയാണ്. ഓണത്തെ നെഞ്ചിലേറ്റുന്ന ഏതൊരു മലയാളി കാണേണ്ട ‘ശ്രാവണ പുലരി’ ഇപ്പോൾ ‘അക്ഷര കൗതുകം’ യൂട്യൂബ് ചാനലിൽ ലഭ്യമാണ്.
