കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി. കേസിൽ പ്രതി ചേർക്കപ്പെടുമെന്ന സാധ്യത മുന്നിൽ കണ്ടാണ് അദ്ദേഹം മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. അറസ്റ്റ് സാധ്യത കണക്കിലെടുത്താണ് ഹർജി സമർപ്പിച്ചതെന്നും കോടതി പരിഗണിച്ചു. …
#KeralaNews
-
-
National
എൻസിബിയുടെ അഡീഷണൽ ഡയറക്ടറായി മലയാളി ഐആർഎസ് ഉദ്യോഗസ്ഥൻ ഡോ. സി. അനീസ്; മലപ്പുറത്തിന് അഭിമാന നേട്ടം
by news_desk1by news_desk1ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) ഉന്നത പദവിയിൽ മലയാളി ഐആർഎസ് ഉദ്യോഗസ്ഥൻ. 2013 ബാച്ച് ഇന്ത്യൻ റവന്യൂ സർവീസ് ഉദ്യോഗസ്ഥനായ ഡോ. സി. അനീസാണ് എൻസിബിയുടെ അഡീഷണൽ ഡയറക്ടറായി ചുമതലയേറ്റത്. കസ്റ്റംസ് ഇന്റലിജൻസിലും നാർക്കോട്ടിക്സ് …
-
Top Stories
അമിക്കസ് ക്യൂറി റിപ്പോർട്ട് ഹൈക്കോടതിയിൽ; ‘മണ്ണ് നീക്കം ചെയ്യണമെന്ന് അഞ്ച് തവണ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ല’
by news_desk1by news_desk1കൊച്ചി: പദ്ധതി പ്രദേശത്തെ അപകടസാധ്യത ഒഴിവാക്കാൻ മണ്ണ് നീക്കം ചെയ്യണമെന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ആവർത്തിച്ചുള്ള ആവശ്യങ്ങൾ അവഗണിച്ചതായി അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് നിയമപരമായ വീഴ്ച സംഭവിച്ചതായും റിപ്പോർട്ടിൽ പറയുന്നു. അപകടസാധ്യത ഒഴിവാക്കാൻ …
-
തൃശൂർ: കനത്ത മഴയെ തുടർന്ന് തൃശൂർ ഒല്ലൂക്കരയിലെ മദർ ആശുപത്രിക്ക് സമീപം മതിൽ തകർന്നുവീണ് അപകടം. മതിലിനോട് ചേർന്ന് പാർക്ക് ചെയ്തിരുന്ന നിരവധി ഇരുചക്ര വാഹനങ്ങൾ അവശിഷ്ടങ്ങൾക്കടിയിൽപ്പെട്ടു. പ്രദേശത്ത് ശക്തമായ മഴ പെയ്തതിനെ തുടർന്നാണ് അപകടമുണ്ടായത്. അപകടത്തിൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും …
-
Local
നെടുങ്കയം വനപാതയിൽ പുള്ളിപ്പുലി; ആനപ്പാറയിൽ വിശ്രമിക്കുന്ന ദൃശ്യം പകർത്തി യുവാവ്, ജാഗ്രതയിൽ നാട്ടുകാരും വിനോദസഞ്ചാരികളും
by news_desk1by news_desk1മലപ്പുറം: നിലമ്പൂർ കരുളായി നെടുങ്കയത്തെ പാരിസ്ഥിതിക വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള വനപാതയിൽ പുള്ളിപ്പുലിയെ കണ്ടതോടെ നാട്ടുകാരും വിനോദസഞ്ചാരികളും ജാഗ്രതയിൽ. ചെറുപുഴ–നെടുങ്കയം വനപാതയിൽ, ചെറുപുഴ വനം ചെക്ക്പോസ്റ്റിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ അകലെയുള്ള ആനപ്പാറയ്ക്ക് മുകളിലാണ് പുലിയെ കണ്ടത്. കോഴിക്കോട് ഐ.ടി.ഐയിൽ വാച്ച്മാനായി …
-
Kerala
‘അനുഭവക്കുറവ് മൂലം പിഴവുകൾ സംഭവിച്ചു’; അംഗങ്ങൾക്ക് തുറന്ന കത്തുമായി ശ്വേതാ മേനോൻ കമ്മിറ്റി
by news_desk1by news_desk1കൊച്ചി: താരസംഘടനയായ അമ്മയിലെ വിവാദങ്ങൾക്കിടെ അംഗങ്ങൾക്ക് തുറന്ന കത്തുമായി ശ്വേതാ മേനോൻ നേതൃത്വം നൽകിയ കമ്മിറ്റി രംഗത്തെത്തി. അനുഭവക്കുറവ് മൂലം ചില പിഴവുകൾ സംഭവിച്ചെന്ന് കത്തിൽ സമ്മതിക്കുന്ന കമ്മിറ്റി, അവ തിരുത്താനുള്ള നടപടികൾ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. കൂടുതൽ പക്വതയോടെയും ഉത്തരവാദിത്തത്തോടെയും …
-
Kerala
മൃതദേഹം പുറത്തെടുക്കുന്നതിനിടെ അണുബാധ; പൊലീസ് സഹായി സോമന്റെ ചികിത്സാച്ചെലവ് ഏറ്റെടുത്ത് തിരുവല്ല എംഎൽഎ
by news_desk1by news_desk1പത്തനംതിട്ട: മൃതദേഹം പുറത്തെടുക്കുന്നതിനിടെ പരിക്കേറ്റ് ഗുരുതര അണുബാധ ബാധിച്ച പൊലീസ് സഹായി തിരുവല്ല സ്വദേശി സോമന്റെ ചികിത്സാച്ചെലവ് തിരുവല്ല എംഎൽഎയുടെ നേതൃത്വത്തിൽ ഏറ്റെടുക്കും. വിവിധ സന്നദ്ധ സംഘടനകളുടെയും സുമനസ്സുകളുടെയും സഹകരണത്തോടെയാണ് ചികിത്സയ്ക്കുള്ള ചെലവ് കണ്ടെത്തുന്നത്. മൃതദേഹം പുറത്തെടുക്കുന്നതിനിടെ കാലിൽ മുള്ള് തറന്ന് …
-
Kerala
‘പട്ടാഭിഷേകം കഴിഞ്ഞാൽ വാഗ്ദാനങ്ങൾ മറക്കുന്നത് രാജശീലം’; മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ വീണ്ടും ജിന്റോ ജോൺ
by news_desk1by news_desk1കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ വീണ്ടും വിമർശനവുമായി കോൺഗ്രസ് നേതാവ് ജിന്റോ ജോൺ. പട്ടാഭിഷേകം കഴിഞ്ഞാൽ വാഗ്ദാനങ്ങൾ മറക്കുന്നത് രാജശീലമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. രാഷ്ട്രീയ അൽഷിമേഴ്സ് ബാധിക്കുന്നവർക്ക് പട്ടേലരുടെ സെന്റിന്റെ മണം വിളമ്പുന്ന തൊമ്മിമാർ കൂടിയുണ്ടെങ്കിൽ എല്ലാം …
-
Kerala
മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസുകാർ പങ്കെടുക്കരുതെന്ന ഡിജിപി സർക്കുലറിന് സ്റ്റേ; ഹൈക്കോടതി ഇടക്കാല ഉത്തരവ്
by news_desk1by news_desk1കൊച്ചി: മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പൊലീസ് ഉദ്യോഗസ്ഥർ ഔദ്യോഗിക യൂണിഫോം ധരിച്ച് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് ഹൈക്കോടതി സ്റ്റേ അനുവദിച്ചു. സർക്കുലർ നടപ്പാക്കുന്നത് ഒരു മാസത്തേക്കാണ് കോടതി തടഞ്ഞത്. സർക്കുലറിൽ പരിശോധിക്കേണ്ട വിഷയങ്ങൾ ഉണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ രാജ …
-
Top Stories
ജി. സുകുമാരൻ നായർക്ക് ഐക്യദാർഢ്യം; എൻഎസ്എസ് നേതൃത്വത്തിൽ തിരുവനന്തപുരത്ത് പ്രകടനം
by news_desk1by news_desk1തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരത്ത് എൻഎസ്എസിന്റെ നേതൃത്വത്തിൽ പ്രകടനം സംഘടിപ്പിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് കിഴക്കേക്കോട്ട വരെ നടന്ന പ്രകടനം എൻഎസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്റെ നേതൃത്വത്തിലായിരുന്നു. താലൂക്ക് യൂണിയൻ പ്രസിഡന്റും …
