എറണാകുളം: കേരള ടൂറിസം വകുപ്പിന്റെ എറണാകുളത്തെ വിവിധ ഗസ്റ്റ് ഹൗസുകൾ, യാത്രി നിവാസുകൾ, ഇൻഫോ ലോഡ്ജുകൾ എന്നിവിടങ്ങളിലേക്ക് കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. കുക്ക്, അസിസ്റ്റന്റ് കുക്ക്, വെയിറ്റർ, റിസപ്ഷനിസ്റ്റ്, ഹൗസ് കീപ്പിംഗ് സ്റ്റാഫ്, കിച്ചൺമേറ്റ് തുടങ്ങി ആകെ 34 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പത്താം ക്ലാസ് മുതൽ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 8 ആണ്.
ഒഴിവുകളും യോഗ്യതയും
വെയിറ്റർ – 4 ഒഴിവുകൾ
- പ്ലസ് ടു / പ്രീ-ഡിഗ്രി വിജയിച്ചിരിക്കണം.
- കേരള സർക്കാർ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഒരു വർഷത്തെ ഫുഡ് & ബെവറേജ് സർവീസ് ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഐ.എച്ച്.എം. (IHM) ൽ നിന്നുള്ള ഒരു വർഷത്തെ ഫുഡ് & ബെവറേജ് സർവീസ് ഡിപ്ലോമ.
- രണ്ട് സ്റ്റാർ അല്ലെങ്കിൽ അതിന് മുകളിലുള്ള ഹോട്ടലിൽ വെയിറ്റർ / ബട്ട്ലർ / ക്യാപ്റ്റൻ ആയി കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.
ഫുഡ് & ബെവറേജ് സ്റ്റാഫ് – 5 ഒഴിവുകൾ
- പ്ലസ് ടു / പ്രീ-ഡിഗ്രി.
- ഫുഡ് & ബെവറേജ് സർവീസ് ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡിപ്ലോമ.
- രണ്ട് സ്റ്റാർ അല്ലെങ്കിൽ അതിന് മുകളിലുള്ള ഹോട്ടലിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.
ഹൗസ് കീപ്പിംഗ് സ്റ്റാഫ് – 11 ഒഴിവുകൾ
- എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത.
- ഹോട്ടൽ അക്കോമഡേഷൻ ഓപ്പറേഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ അനുബന്ധ ഡിപ്ലോമ / പി.ജി. ഡിപ്ലോമ.
- രണ്ട് സ്റ്റാർ അല്ലെങ്കിൽ അതിന് മുകളിലുള്ള ഹോട്ടലിൽ ആറുമാസത്തെ പ്രവൃത്തി പരിചയം.
റിസപ്ഷനിസ്റ്റ് – 3 ഒഴിവുകൾ
- പ്ലസ് ടു / പ്രീ-ഡിഗ്രി.
- ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്.
- രണ്ട് സ്റ്റാർ അല്ലെങ്കിൽ അതിന് മുകളിലുള്ള ഹോട്ടലിൽ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് / റിസപ്ഷനിസ്റ്റ് ആയി രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.
കുക്ക് – 3 ഒഴിവുകൾ
- എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത.
- ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കുക്കറി / ഫുഡ് പ്രൊഡക്ഷനിൽ ഒരു വർഷത്തെ ഡിപ്ലോമ.
- രണ്ട് സ്റ്റാർ അല്ലെങ്കിൽ അതിന് മുകളിലുള്ള ഹോട്ടലിൽ കുക്ക് / അസിസ്റ്റന്റ് കുക്ക് ആയി രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.
അസിസ്റ്റന്റ് കുക്ക് – 2 ഒഴിവുകൾ
- എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത.
- ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്.
- രണ്ട് സ്റ്റാർ അല്ലെങ്കിൽ അതിന് മുകളിലുള്ള ഹോട്ടലിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം.
കിച്ചൺമേറ്റ് – 6 ഒഴിവുകൾ
- എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത.
- കേരള സർക്കാർ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഒരു വർഷത്തെ ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്.
- രണ്ട് സ്റ്റാർ അല്ലെങ്കിൽ അതിന് മുകളിലുള്ള ഹോട്ടലിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം.
കൂടുതൽ യോഗ്യതാ മാനദണ്ഡങ്ങൾ, അപേക്ഷാ നടപടിക്രമങ്ങൾ, മറ്റ് വിശദാംശങ്ങൾ എന്നിവ അറിയാൻ ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കാം.https://www.keralatourism.org/latestfromkeralatourism/staff-contract-basis-application.pdf
