Home Keralaതിരുവനന്തപുരത്ത് 17കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; പ്രണയനൈരാശ്യമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം

തിരുവനന്തപുരത്ത് 17കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; പ്രണയനൈരാശ്യമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം

by news_desk1
0 comments

തിരുവനന്തപുരം: തിരുവനന്തപുരത്ത് 17കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്ലറ കുറ്റിമൂട് അനു മന്ദിരത്തിൽ അഖിൽ (17) ആണ് മരിച്ചത്. സംഭവത്തിൽ പ്രണയനൈരാശ്യമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കല്ലറ ജംഗ്ഷനിലുള്ള എംജിഎം ടവറിന്റെ മൂന്നാം നിലയിലെ സ്റ്റെയർകേസ് ജനൽ കമ്പിയിലാണ് അഖിലിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി 11.30ഓടെ വീട്ടിൽ നിന്ന് പുറത്തുപോയ അഖിൽ ഏറെ നേരമായിട്ടും തിരിച്ചെത്താതിരുന്നതിനെ തുടർന്ന് സഹോദരൻ അക്ഷയ് സുഹൃത്തുക്കളുമായി ചേർന്ന് അന്വേഷണം നടത്തുകയായിരുന്നു.

തുടർന്നുള്ള തെരച്ചിലിലാണ് എംജിഎം ടവറിൽ നിന്ന് അഖിലിനെ കണ്ടെത്തിയത്. ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പ്ലസ് ടു പഠനം പൂർത്തിയാക്കി നിൽക്കുകയായിരുന്നു അഖിൽ. ഒരു പെൺകുട്ടിയുമായി പ്രണയബന്ധത്തിലായിരുന്നെന്നും അത് തകർന്നതിനെ തുടർന്നുണ്ടായ മനോവിഷമമാണ് സംഭവത്തിന് പിന്നിലെന്നുമാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

You may also like