കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതി കീർത്തനയ്ക്ക് ഭർത്താവിന്റെ ആക്രമണത്തിൽ കുത്തേറ്റു. ഭർത്താവ് വിനീഷാണ് കീർത്തനയെ ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു. ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചതിന് പിന്നാലെ പൊലീസ് സ്റ്റേഷനിൽ ഒപ്പിടാനെത്തിയപ്പോഴായിരുന്നു സംഭവം.
ഇന്ന് രാവിലെ വടകര പൊലീസ് സ്റ്റേഷന് മുന്നിലാണ് നാടകീയ സംഭവമുണ്ടായത്. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ പ്രകാരം വടകര പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ എത്തിയ കീർത്തനയെ സ്റ്റേഷന് സമീപം വെച്ച് ഭർത്താവ് വിനീഷ് ആക്രമിക്കുകയായിരുന്നു.
കുത്തേറ്റ കീർത്തനയെ ഉടൻ വടകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.
സംഭവത്തിന് പിന്നാലെ ഭർത്താവ് വിനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
