Home Education/Careerഎയിംസിൽ 74 സീനിയർ റെസിഡന്റ് ഒഴിവുകൾ; ₹67,700 ശമ്പളം, അഭിമുഖം ഏപ്രിൽ 29ന്

എയിംസിൽ 74 സീനിയർ റെസിഡന്റ് ഒഴിവുകൾ; ₹67,700 ശമ്പളം, അഭിമുഖം ഏപ്രിൽ 29ന്

by news_desk1
0 comments

ന്യൂഡൽഹി: All India Institute of Medical Sciences (എയിംസ്) റായ്ബറേലിയിൽ സീനിയർ റെസിഡന്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ആകെ 74 ഒഴിവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസത്തിൽ ₹67,700 ശമ്പളം ലഭിക്കും.

അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഏപ്രിൽ 29ന് നടക്കുന്ന ഇന്റർവ്യൂവിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. അപേക്ഷകരുടെ എണ്ണം കൂടുതലായാൽ ആദ്യം എഴുത്തുപരീക്ഷ നടത്തി ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്നവരെ തുടർന്ന് അഭിമുഖത്തിന് ക്ഷണിക്കുമെന്നും അധികൃതർ അറിയിച്ചു.

തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളുടെ പട്ടിക ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. അതിനാൽ അപേക്ഷകർ പുതുക്കിയ അറിയിപ്പുകൾക്കും വിശദാംശങ്ങൾക്കും സ്ഥാപനത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് നിരന്തരം പരിശോധിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.

 കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക. https://www.aiimsrbl.edu.in/recruitments.

You may also like