Home Nationalമരുന്ന് വാങ്ങാൻ പോയ മലയാളി വിദ്യാർഥിനിയെ ദില്ലിയിൽ കാണാതായി; ജാമിയ സർവകലാശാല വിദ്യാർഥിനിക്കായി അന്വേഷണം

മരുന്ന് വാങ്ങാൻ പോയ മലയാളി വിദ്യാർഥിനിയെ ദില്ലിയിൽ കാണാതായി; ജാമിയ സർവകലാശാല വിദ്യാർഥിനിക്കായി അന്വേഷണം

by news_desk1
0 comments

ദില്ലി: ദില്ലിയിൽ മലയാളി വിദ്യാർഥിനിയെ കാണാതായതായി പരാതി. ജാമിയ മില്ലിയ സർവകലാശാലയിലെ എം.എ. ഇന്റർനാഷണൽ റിലേഷൻസ് വിദ്യാർഥിനിയായ തിരുവനന്തപുരം സ്വദേശി 23-കാരി അഫിയ അയ്യൂബിനെയാണ് കാണാതായത്.

ഇന്നലെ രാത്രി 11.30ഓടെ ഓഖ്‌ലയിൽ നിന്നാണ് അഫിയയെ കാണാതായതെന്ന് പൊലീസ് അറിയിച്ചു. ഫോൺ മുറിയിൽ വെച്ച ശേഷമാണ് പുറത്തേക്ക് പോയതെന്നും പൊലീസ് പറയുന്നു.

പി.ജിയിലായിരുന്നു അഫിയയുടെ താമസം. മരുന്ന് വാങ്ങാൻ പുറത്തുപോയതാണെന്നും പിന്നീട് തിരിച്ചെത്തിയില്ലെന്നുമാണ് ലഭിക്കുന്ന വിവരം.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദ്യാർഥിനിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.

You may also like