Home Kerala30,000 കിലോ ഫൈറ്റർ ഡ്രഗ് കടത്ത്; സംഘത്തിലെ പ്രധാനികളായ രണ്ട് മലയാളികൾ കൊച്ചിയിൽ പിടിയിൽ

30,000 കിലോ ഫൈറ്റർ ഡ്രഗ് കടത്ത്; സംഘത്തിലെ പ്രധാനികളായ രണ്ട് മലയാളികൾ കൊച്ചിയിൽ പിടിയിൽ

by news_desk1
0 comments

കൊച്ചി: അന്താരാഷ്ട്ര ഫൈറ്റർ ഡ്രഗ് കടത്ത് സംഘത്തിലെ പ്രധാനികളായ രണ്ട് മലയാളികൾ പിടിയിൽ. തിരുവനന്തപുരം സ്വദേശി ഉമേഷ് കുമാറും മലപ്പുറം സ്വദേശി ഫിർദോസുമാണ് കൊച്ചിയിൽ അറസ്റ്റിലായത്. 30,000 കിലോഗ്രാം ഭാരമുള്ള 12 കോടി ട്രാമഡോൾ ഹൈഡ്രോക്ലോറൈഡ് ഗുളികകൾ കടത്താൻ ശ്രമിച്ച സംഘത്തിലെ പ്രധാന കണ്ണികളാണ് ഇരുവരുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

സെൻട്രൽ ബ്യൂറോ ഓഫ് നാർക്കോട്ടിക്സിന്റെ ഓപ്പറേഷൻ വജ്രയുടെ ഭാഗമായാണ് പ്രതികളെ പിടികൂടിയത്. ഇന്നലെ ഇടപ്പള്ളിയിൽ നിന്നാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. കേസുമായി ബന്ധപ്പെട്ട് മറ്റൊരാളെ ബെംഗളൂരുവിൽ നിന്നും പിടികൂടിയിട്ടുണ്ട്.

ദില്ലിയിലെ ഒരു ഗോഡൗണിൽ നിന്നാണ് വൻ തോതിലുള്ള ട്രാമഡോൾ ഹൈഡ്രോക്ലോറൈഡ് ഗുളികകൾ പിടിച്ചെടുത്തത്. ലിബിയയിലേക്ക് കടത്താൻ തയ്യാറാക്കിയിരുന്ന ചരക്കാണിതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കൊച്ചിയിലെ പ്രതികളെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഉദ്യോഗസ്ഥരാണ് പിടികൂടിയത്.

ട്രാമഡോൾ നിയന്ത്രിത വേദനസംഹാരിയായ മരുന്നാണ്. ഉയർന്ന ശേഷിയുള്ള ട്രാമഡോൾ സംഘർഷ മേഖലകളിൽ മയക്കുമരുന്നായി ദുരുപയോഗം ചെയ്യപ്പെടുന്നതായും അധികൃതർ അറിയിച്ചു. പിടിച്ചെടുത്ത ചരക്കിന്റെ കരിഞ്ചന്തയിലെ മൂല്യം 1,000 കോടിയിലധികം രൂപ വരുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

You may also like