Home Nationalസിജെപി പ്രതിഷേധത്തിനിടെ കുഴഞ്ഞുവീണ കുട്ടികളുടെ വിവരങ്ങൾ മറയ്ക്കുന്നുവെന്ന് ആരോപണം; ആർഎംഎൽ ആശുപത്രിക്കെതിരെ മലയാളി ഡോക്ടറുടെ പരാതി

സിജെപി പ്രതിഷേധത്തിനിടെ കുഴഞ്ഞുവീണ കുട്ടികളുടെ വിവരങ്ങൾ മറയ്ക്കുന്നുവെന്ന് ആരോപണം; ആർഎംഎൽ ആശുപത്രിക്കെതിരെ മലയാളി ഡോക്ടറുടെ പരാതി

by news_desk1
0 comments

ദില്ലി: ദില്ലിയിലെ ആർഎംഎൽ ആശുപത്രി അധികൃതർക്കെതിരെ പരാതിയുമായി മലയാളി ഡോക്ടർ രംഗത്ത്. നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ നടക്കുന്ന സിജെപി പ്രതിഷേധത്തിനിടെ കുഴഞ്ഞുവീണ് ആശുപത്രിയിലെത്തിച്ച രണ്ട് കുട്ടികളുടെ ആരോഗ്യനിലയെക്കുറിച്ച് അധികൃതർ വിവരങ്ങൾ നൽകുന്നില്ലെന്നാണ് പരാതി.

പ്രതിഷേധത്തിനിടെ കുഴഞ്ഞുവീണ രണ്ട് കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും, അവരുടെ ആരോഗ്യനില ഗുരുതരമായിരിക്കെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലും സ്ഥിരീകരിക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് ഡോ. ഐശ്വര്യ അക്ഷയ് മാധ്യമങ്ങളോട് പറഞ്ഞു.

ദില്ലിയിലെ സഫ്ദർജംഗ് ആശുപത്രിയിലെ ഡോക്ടറാണ് ഡോ. ഐശ്വര്യ അക്ഷയ്.

പ്രതിഷേധത്തിനിടെ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചവരെ സംബന്ധിച്ച് സമരത്തിന്റെ സംഘാടകർക്കും യാതൊരു വിവരമോ ഏകോപനമോ ലഭിക്കുന്നില്ലെന്നും അവർ ആരോപിച്ചു.

ആശുപത്രി അധികൃതരുടെ നിലപാട് സംബന്ധിച്ച് കൂടുതൽ വ്യക്തത ആവശ്യപ്പെട്ടും പ്രതിഷേധവുമായി ബന്ധപ്പെട്ട് ചികിത്സയിൽ കഴിയുന്നവരുടെ വിവരങ്ങൾ പുറത്തുവിടണമെന്നും ആവശ്യപ്പെട്ടാണ് ഡോക്ടർ രംഗത്തെത്തിയത്.

You may also like