Home Localനമ്പർ പ്ലേറ്റില്ലാത്ത ബൈക്കിലെത്തി ഫുൾടാങ്ക് പെട്രോൾ; പണം നൽകാതെ രക്ഷപ്പെട്ട യുവാക്കൾക്കായി പൊലീസ് അന്വേഷണം

നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിലെത്തി ഫുൾടാങ്ക് പെട്രോൾ; പണം നൽകാതെ രക്ഷപ്പെട്ട യുവാക്കൾക്കായി പൊലീസ് അന്വേഷണം

by news_desk1
0 comments

കാട്ടാക്കട: തിരുവനന്തപുരം കാട്ടാക്കടയ്ക്ക് സമീപം നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിലെത്തി പെട്രോൾ നിറച്ച ശേഷം പണം നൽകാതെ രക്ഷപ്പെട്ട യുവാക്കളെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. കള്ളിക്കാട് പ്രവർത്തിക്കുന്ന പെട്രോൾ പമ്പിലായിരുന്നു ഇന്നലെ സംഭവം.

വൈകുന്നേരം 4.27-ഓടെ കറുത്ത പൾസർ ബൈക്കിലെത്തിയ രണ്ട് യുവാക്കൾ 750 രൂപയുടെ പെട്രോൾ ആവശ്യപ്പെട്ടു. ജീവനക്കാരൻ പെട്രോൾ നിറച്ചതിന് പിന്നാലെ പണം നൽകാതെ ഇരുവരും അതിവേഗത്തിൽ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നാണ് പരാതി.

സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും യുവാക്കൾ സഞ്ചരിച്ച പൾസർ ബൈക്കിന്റെ മുന്നിലും പിന്നിലും രജിസ്ട്രേഷൻ നമ്പർ പ്ലേറ്റുകൾ ഉണ്ടായിരുന്നില്ലെന്ന് അധികൃതർ അറിയിച്ചു.

പെട്രോൾ പമ്പ് അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നെയ്യാർഡാം പൊലീസ് അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ നെയ്യാർഡാം പൊലീസിനെ അറിയിക്കണമെന്ന് പെട്രോൾ പമ്പ് അധികൃതർ അഭ്യർഥിച്ചു.

You may also like