Home Keralaകറൻസി നോട്ടുകൾ നശിപ്പിക്കുന്ന മെഷീനിൽ കൈകുടുങ്ങി; ആർബിഐ ജീവനക്കാരന് ദാരുണാന്ത്യം

കറൻസി നോട്ടുകൾ നശിപ്പിക്കുന്ന മെഷീനിൽ കൈകുടുങ്ങി; ആർബിഐ ജീവനക്കാരന് ദാരുണാന്ത്യം

by news_desk1
0 comments

തിരുവനന്തപുരം: ഉപയോഗശൂന്യമായ കറൻസി നോട്ടുകൾ നശിപ്പിക്കുന്ന മെഷീനിൽ കൈകുടുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിലെ ജീവനക്കാരന് ദാരുണാന്ത്യം. ബെംഗളൂരു സ്വദേശിയായ അശോക് (48) ആണ് മരിച്ചത്. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ റിസർവ് ബാങ്ക് ഓഫീസിൽ ഇന്നലെയായിരുന്നു അപകടം.

ആർബിഐയ്ക്കായി കരാർ ഏറ്റെടുത്ത സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായിരുന്നു അശോക്. ഉപയോഗശൂന്യമായ കറൻസി നോട്ടുകൾ നശിപ്പിക്കുന്നതിനുള്ള മെഷീൻ ഘടിപ്പിച്ച് ട്രയൽ റൺ നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. മെഷീന്റെ ബെൽറ്റിൽ കൈ കുടുങ്ങുകയായിരുന്നു.

തുടർന്ന് ശരീരത്തിന്റെ ഒരു ഭാഗം മെഷീനും ബെൽറ്റിനും ഇടയിൽ കുടുങ്ങി ഗുരുതരമായി പരിക്കേറ്റു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

You may also like