Home Keralaഓണാഘോഷത്തിന് റീലെടുക്കാൻ വാഹനവുമായെത്തി; പരിശോധനയിൽ 9.40 ഗ്രാം എംഡിഎംഎ, യുവാവ് പിടിയിൽ

ഓണാഘോഷത്തിന് റീലെടുക്കാൻ വാഹനവുമായെത്തി; പരിശോധനയിൽ 9.40 ഗ്രാം എംഡിഎംഎ, യുവാവ് പിടിയിൽ

by news_desk1
0 comments

കോഴിക്കോട്: ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് റീൽസ് ചെയ്യുന്നതിനായി വാടകയ്‌ക്കെടുത്ത ജീപ്പുമായി എത്തിയ യുവാവിൽ നിന്ന് എംഡിഎംഎ പിടികൂടി. വടകര ഓർക്കാട്ടേരി വൈക്കിലശ്ശേരി റോഡിലെ ഇല്ലത്ത് പാലത്തിന് സമീപം എടച്ചേരി പൊലീസാണ് യുവാവിനെ പിടികൂടിയത്.

വില്യാപ്പള്ളി സ്വദേശി ആസിഫ് (29) ആണ് 9.40 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. വിദ്യാർത്ഥികൾ റീൽസ് ചിത്രീകരിക്കുന്നതിനായി വാടകയ്‌ക്കെടുത്ത ജീപ്പിന്റെ ഡ്രൈവറായാണ് ആസിഫ് എത്തിയത്. വിദ്യാർത്ഥികൾ റീൽസ് ചിത്രീകരിക്കുന്നതിനിടെ സംശയം തോന്നിയ പൊലീസ് ജീപ്പ് പരിശോധിക്കുകയായിരുന്നു. പരിശോധനയിലാണ് ആസിഫിൽ നിന്ന് എംഡിഎംഎ കണ്ടെത്തിയത്.

പ്രതിയെ വിദ്യാർത്ഥികൾക്ക് മുൻപരിചയമില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്.

You may also like