12
കോതമംഗലം: കോട്ടപ്പടിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കുട്ടിയാനയെ വൈദ്യുതാഘാതമേറ്റ് ചരിഞ്ഞ നിലയിൽ കണ്ടെത്തി. കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗം മൂന്നാം വാർഡിൽ പെട്ട ജോൺസന്റെ ഉടമസ്ഥതയിലുള്ള പറമ്പിലാണ് സംഭവം.
രാത്രി പ്രദേശത്തിറങ്ങിയ കാട്ടാനക്കൂട്ടം റബ്ബർ തോട്ടത്തിലെ മരങ്ങൾ മറിച്ചിട്ടപ്പോൾ സമീപത്തെ വൈദ്യുതി ലൈൻ പൊട്ടി വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഈ ലൈനിൽ നിന്ന് ഷോക്കേറ്റാണ് കുട്ടിയാന ചരിഞ്ഞത്.
ഈ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്ന് വാർഡ് മെമ്പർ എം.കെ എൽദോസ് പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥരും കെ.എസ്.ഇ.ബി അധികൃതരും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.
