7
തിരുവനന്തപുരം: മെസിയെ കേരളത്തിലെത്തിക്കാനെന്ന പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് ആദ്യ നടപടിയുമായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). സംഭവത്തിൽ പ്രാഥമിക അന്വേഷണത്തിനായി കളമശേരി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.
എന്നാൽ കേസിൽ നിലവിൽ ആരെയും പ്രതി ചേർത്തിട്ടില്ലെന്നാണ് വിവരം. സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മെസിയെ കേരളത്തിലെത്തിക്കാനെന്ന പേരിൽ നടന്ന നിയമലംഘനങ്ങൾ പരിശോധിക്കുന്നതിന്റെ ഭാഗമായാണ് പ്രാഥമിക അന്വേഷണം ആരംഭിച്ചത്.
