7
തിരുവനന്തപുരം: ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങളുടെ ഭാഗമായി വിവിധ പ്രവൃത്തികൾക്കായി പൊതുമരാമത്ത് വകുപ്പിന് സർക്കാർ 551.50 കോടി രൂപ അനുവദിച്ചു. ശബരിമല അവലോകന യോഗത്തിന് ശേഷം പൊതുമരാമത്ത് മന്ത്രി നൽകിയ പ്രൊപ്പോസലിന് മുഖ്യമന്ത്രി ഉടൻ അനുമതി നൽകുകയായിരുന്നു.
2025-26ൽ ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾക്ക് 377.80 കോടി രൂപയും 2024-25ൽ 326.97 കോടി രൂപയുമാണ് സർക്കാർ അനുവദിച്ചിരുന്നത്.
