Home Top Stories‘മുഖ്യമന്ത്രിയുടെ ആശയം പുതിയ ചർച്ചകൾക്ക് വഴിതുറക്കുന്നു’; തിരുവനന്തപുരം മൃഗശാല മാറ്റുന്നതിനെ പിന്തുണച്ച് കെ. എസ്. ശബരീനാഥൻ

‘മുഖ്യമന്ത്രിയുടെ ആശയം പുതിയ ചർച്ചകൾക്ക് വഴിതുറക്കുന്നു’; തിരുവനന്തപുരം മൃഗശാല മാറ്റുന്നതിനെ പിന്തുണച്ച് കെ. എസ്. ശബരീനാഥൻ

by news_desk1
0 comments

തിരുവനന്തപുരം: നഗരമധ്യത്തിൽ നിന്ന് തിരുവനന്തപുരം മൃഗശാല മാറ്റി സ്ഥാപിക്കണമെന്ന മുഖ്യമന്ത്രി വി. ഡി. സതീശന്റെ നിർദേശത്തെ പിന്തുണച്ച് യുഡിഎഫ് കൗൺസിലർ കെ. എസ്. ശബരീനാഥൻ. മുഖ്യമന്ത്രിയുടെ ആശയം പുതിയ ചർച്ചകൾക്ക് വഴിതുറക്കുകയാണെന്ന് ശബരീനാഥൻ പറഞ്ഞു.

നേപ്പിയർ മ്യൂസിയവും തിരുവനന്തപുരം മൃഗശാലയും ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള സ്ഥാപനങ്ങളിലൊന്നാണെന്ന് ശബരീനാഥൻ ചൂണ്ടിക്കാട്ടി. നഗരം വളർന്നതോടെ നിലവിലെ സ്ഥലത്ത് ആവശ്യമായ സൗകര്യങ്ങളില്ലാത്തതിനാൽ മൃഗശാലയും അവിടെയുള്ള മൃഗങ്ങളും ബുദ്ധിമുട്ടുകയാണെന്ന കാര്യത്തിൽ ഒരു നഗരവാസി എന്ന നിലയിൽ തനിക്ക് സംശയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം മൃഗശാല നഗരമധ്യത്തിൽ നിന്ന് മാറ്റണമെന്ന മുഖ്യമന്ത്രി വി. ഡി. സതീശന്റെ നിർദേശത്തെയാണ് ശബരീനാഥൻ പിന്തുണച്ചത്. മുഖ്യമന്ത്രിയുടെ നിർദേശം പുതിയ ചർച്ചകൾക്ക് തുടക്കമിടുന്നതാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

You may also like