Home Top Stories‘നട തുറക്കുമ്പോൾ ഭക്തർക്ക് പ്രസാദം കിട്ടണം, സ്പെഷ്യൽ ടീമിനെ വച്ച് ഉത്സവം നടത്തണോ എന്ന് മുഖ്യമന്ത്രിയോട് ആലോചിക്കും’; ശബരിമലയിലെ അരവണ ക്ഷാമത്തിൽ കടുപ്പിച്ച് ദേവസ്വം മന്ത്രി

‘നട തുറക്കുമ്പോൾ ഭക്തർക്ക് പ്രസാദം കിട്ടണം, സ്പെഷ്യൽ ടീമിനെ വച്ച് ഉത്സവം നടത്തണോ എന്ന് മുഖ്യമന്ത്രിയോട് ആലോചിക്കും’; ശബരിമലയിലെ അരവണ ക്ഷാമത്തിൽ കടുപ്പിച്ച് ദേവസ്വം മന്ത്രി

by news_desk
0 comments

തിരുവനന്തപുരം: കന്നിമാസ പൂജകൾക്കായി നട തുറന്ന ശബരിമലയിൽ അരവണയ്ക്കും അപ്പത്തിനും കടുത്ത ക്ഷാമം നേരിട്ട സംഭവത്തിൽ കടുത്ത അതൃപ്തിയും പ്രതിഷേധവും രേഖപ്പെടുത്തി ദേവസ്വം മന്ത്രി കെ. മുരളീധരൻ. നട തുറന്ന സമയത്ത് പ്ലാന്റ് ശുദ്ധീകരിക്കാൻ നിന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായത്. ഈ വിഷയത്തിൽ സർക്കാരിന് കൃത്യമായ ഉത്തരവാദിത്വമുണ്ടെന്നും, ആവശ്യമെങ്കിൽ ഹൈക്കോടതിയെ സർക്കാരിന്റെ ആശങ്ക അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ശബരിമല ഭക്തരുടെ ഒരു ആനുകൂല്യവും മുടങ്ങാൻ പാടില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, നട തുറന്നിരിക്കുന്ന സമയത്ത് ഭക്തർക്ക് പ്രസാദം ലഭ്യമാക്കേണ്ടതിന്റെ പൂർണ്ണ ഉത്തരവാദിത്വം തിരുവിതാംകൂർ ദേവസ്വം ബോർഡിനാണെന്ന് ചൂണ്ടിക്കാട്ടി. “മണ്ഡലകാലത്തിന് മുൻപ് ദർശനത്തിനെത്തുന്ന ഭക്തർക്ക് അരവണയും അപ്പവും വേണ്ടേ? ബോർഡ് പറയുന്ന ന്യാങ്ങൾക്കൊന്നും ഒരു അടിസ്ഥാനവുമില്ല. നട അടയ്ക്കുന്ന സമയത്ത് പ്ലാന്റിൽ പണികൾ നടത്തിയാൽ പോരായിരുന്നോ? അതല്ലെങ്കിൽ ബദൽ സംവിധാനം ഏർപ്പെടുത്തണമായിരുന്നു. ഇപ്പോൾ ഉണ്ടായ ഈ ക്ഷാമം ഒരു മുന്നറിയിപ്പാണ്,” മന്ത്രി തുറന്നടിച്ചു.

ഇത്തരം അനാസ്ഥകൾ ഇനിയും പരീക്ഷണത്തിന് വിട്ടുകൊടുക്കാനാകില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, വരും ദിവസങ്ങളിൽ ഒരു സ്പെഷ്യൽ ടീമിനെ നിയോഗിച്ച് ഉത്സവം നടത്തേണ്ടതുണ്ടോ എന്ന കാര്യം മുഖ്യമന്ത്രിയുമായി കൂടിയാലോചിക്കുമെന്നും അറിയിച്ചു.

കഴിഞ്ഞ ദിവസം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിനെ ഫോണിൽ വിളിച്ച് മന്ത്രി തൻ്റെ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. പ്രസാദത്തിന്റെ കരുതൽ ശേഖരം ഒരുക്കുന്നതിൽ ബോർഡിന് ഗുരുതര വീഴ്ച സംഭവിച്ചതായി അദ്ദേഹം കുറ്റപ്പെടുത്തി.

You may also like