Home Localമതസൗഹാർദത്തിൻ്റെ ഉത്തമ മാതൃകയായി ശബരീസൽക്കാരം

മതസൗഹാർദത്തിൻ്റെ ഉത്തമ മാതൃകയായി ശബരീസൽക്കാരം

by news_desk
0 comments

ശശി കളരിയൽ

തൃപ്രയാർ: രാമസേതുവിനെ സ്മരിച്ചു കൊണ്ടുള്ള ചെമ്മാപ്പിള്ളി ശ്രീരാമൻചിറയിൽ നടക്കുന്ന ചിറകെട്ടോണം മഹോത്സവത്തിൽ ഉച്ചക്ക് നടക്കുന്ന ശബരീസൽക്കാരം അക്ഷരാർത്ഥത്തിൽ മതസൗഹാർദത്തിൻ്റെ ഉത്തമോദാഹരണമായി മാറി. ശബരീസൽക്കാരം നടത്തുന്നവർ ശബരിയായും വാങ്ങുന്നയാൾ ശ്രീരാമനായും സങ്കൽപ്പിച്ചു കൊണ്ടാണ് ചടങ്ങ് നടക്കുന്നത്. ചെറുപ്രായത്തിൽ ഒരു പാട് പട്ടിണി കിടന്ന ഓർമ്മയിലാണ് ഹൈദ്രു പൊക്കാക്കില്ലത്ത് ശബരീ സൽക്കാരത്തിന് ആവശ്യമായ അരിയും മറ്റു സാധനങ്ങളും എത്തിച്ചു നല്കുന്നത്. ചിറകെട്ടോണം നടക്കുന്ന സ്ഥലം പെരിങ്ങോട്ട് കരമഹല്ല് കമ്മിറ്റിയുടെതാണ്. അവിടെ ഇത്തരം മഹോത്സവം നടക്കുന്നതാകയാൽ ഫ്ലാറ്റ് സമുച്ചയം കെട്ടാനുദ്ദേശിച്ച കാര്യം വേണ്ടെന്ന് വെച്ച് മഹല്ല് കമ്മിറ്റി ചിറകെട്ടോണം നടത്താൻ എല്ലാവർഷവും വിട്ടു നല്കുന്ന കാഴ്ചയും സാമുദായിക ഐക്യവും സനേവും മതസൗഹാർദവും കൂട്ടിയിണക്കുന്നതാണ്. മഹല്ല് ഭാരവാഹികളായ ഷെരീഫ് കടുകപിടികയിൽ, കബിർ കുമ്മം കണ്ടത്ത്, ജമാൽ പെരിങ്ങോട്ടുകര, എൻ.എസ് എസ് കരയോഗം പ്രസിഡൻ്റ മാധവമേനോൻ.രാജേഷ് ശാന്തി, എഴുത്തുകാരൻ ശശിക ളരിയേൽ, കവികളായ ദിനേശ് രാജ1 നോമീ കൃഷ്ണ ,ഹൈദ്രു പൊക്കാക്കില്ലത്ത് ആമിന എന്നിവർ ചേർന്ന് ഭക്ഷണം കൈമാറിയാണ് ശബരീ സൽക്കാരത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചത്.

You may also like