Home Kerala‘സ്നേഹത്തിന്റെ നൂലിൽ കോർത്ത് അമൃതാനന്ദമയി സമൂഹത്തെ പരിപാലിക്കുന്നു’: അമിത് ഷാ

‘സ്നേഹത്തിന്റെ നൂലിൽ കോർത്ത് അമൃതാനന്ദമയി സമൂഹത്തെ പരിപാലിക്കുന്നു’: അമിത് ഷാ

by news_desk1
0 comments

കൊല്ലം: മാതാ അമൃതാനന്ദമയിയുടെ 73-ാം ജന്മദിനത്തോടനുബന്ധിച്ചുള്ള വിശ്വസേവാദിന പരിപാടികൾ കൊല്ലം വള്ളിക്കാവിലെ അമൃതപുരിയിൽ തുടങ്ങി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം നിർവഹിച്ചു. കൊച്ചി, ഫരീദാബാദ് അമൃത ആശുപത്രികളിൽ നടപ്പാക്കുന്ന 20 കോടി രൂപയുടെ ചികിത്സാ സഹായ പദ്ധതികൾക്കും തുടക്കമായി. അർഹരായവർ അമിത് ഷായിൽനിന്ന് സാക്ഷ്യപത്രം ഏറ്റുവാങ്ങി.

സ്നേഹത്തിന്റെ നൂലിൽ കോർത്ത് അമൃതാനന്ദമയി സമൂഹത്തെ പരിപാലിക്കുകയാണെന്ന് അമിത് ഷാ പറഞ്ഞു. ഈ വർഷത്തെ അമൃതകീർത്തി പുരസ്കാരം ഗോവ മുൻ ഗവർണർ പി.എസ്. ശ്രീധരൻപിള്ള ഏറ്റുവാങ്ങി.

അസമിലെ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി അമൃതാനന്ദമയി മഠം നൽകുന്ന രണ്ട് കോടി രൂപയുടെ ധനസഹായം അസം വിദ്യാഭ്യാസ മന്ത്രി ഡോ. രനോജ് പെഗുവിന് കൈമാറി. മന്ത്രിമാർ, എംഎൽഎമാർ, ജനപ്രതിനിധികൾ, സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

അമൃതാനന്ദമയിയുടെ പിറന്നാൾ ദിനമായ നാളെ നടക്കുന്ന ചടങ്ങിൽ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും.

You may also like