Home Entertainment‘അണ്ണാ’ എന്ന് വിളിച്ചത് ഒരുപാട് സന്തോഷം; അത് മാറ്റി ‘സാർ’ എന്ന് വിളിക്കരുത്: ഫഹദിനോട് സൂര്യ

‘അണ്ണാ’ എന്ന് വിളിച്ചത് ഒരുപാട് സന്തോഷം; അത് മാറ്റി ‘സാർ’ എന്ന് വിളിക്കരുത്: ഫഹദിനോട് സൂര്യ

by news_desk1
0 comments

ഫഹദ് ഫാസിലിനെ വാനോളം പുകഴ്ത്തി നടൻ സൂര്യ. ഫഹദ് തന്നെ ‘അണ്ണാ’ എന്ന് വിളിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും അത് മാറ്റി ‘സാർ’ എന്ന് വിളിക്കരുതെന്നും സൂര്യ പറഞ്ഞു. പുതിയ ചിത്രം ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമയെ സമീപിക്കുന്ന ഫഹദിന്റെ രീതിയെക്കുറിച്ചും സൂര്യ വിശദമായി സംസാരിച്ചു. ഫഹദിനെപ്പോലെ സിനിമയെ സമീപിക്കാൻ തനിക്ക് ഇപ്പോഴും കഴിയുന്നില്ലെന്നും കഥാപാത്രത്തിന്റെ കാതൽ മാത്രം നോക്കി സിനിമ തിരഞ്ഞെടുക്കുന്ന രീതിയാണ് ഫഹദിന്റേതെന്നും സൂര്യ പറഞ്ഞു.

“ഞങ്ങൾ രണ്ടുപേരും ഒരുപാട് സംസാരിച്ചിട്ടുണ്ട്. രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും രാത്രിയുമൊക്കെ സംസാരിച്ചിട്ടുണ്ട്. ഞങ്ങളുടെ കരിയറിന്റെ തുടക്കകാലത്തെക്കുറിച്ചും അതിലെ സമാനതകളെക്കുറിച്ചും ഒരുപാട് സംസാരിച്ചിട്ടുണ്ട്. എല്ലാം ആദ്യം തന്നെ എളുപ്പത്തിൽ കിട്ടിയിട്ടില്ല. ഒരുപാട് വീണും മുട്ടുപൊട്ടിയുമൊക്കെയാണ് എഴുന്നേറ്റ് നിന്നത്. അതെല്ലാം മനോഹരമായ ഓർമകളാണ്. ആ അനുഭവങ്ങൾ എന്നുമായി പങ്കുവെച്ചതിന് നന്ദി. ഹൃദയം തുറന്ന് സംസാരിച്ചതിനും നന്ദി,” എന്നാണ് സൂര്യ പറഞ്ഞത്.

അഭിനേതാക്കൾ പലപ്പോഴും പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന സിനിമകളും കഥാപാത്രങ്ങളും കണക്കുകൂട്ടിയാണ് തിരഞ്ഞെടുക്കുന്നതെന്ന് സൂര്യ പറഞ്ഞു. “ഇതുപോലെയുള്ള സിനിമകൾ ചെയ്താൽ ഇവർക്ക് ഇഷ്ടപ്പെടും, ഇവർക്ക് ഇഷ്ടപ്പെടില്ല” എന്നൊക്കെ ചിന്തിച്ച് കണക്കുകൂട്ടാറുണ്ട്. എന്നാൽ ഫഹദ് അങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു.

താൻ ഇപ്പോഴും ആ കണക്ക് തെറ്റായാണ് ഇടുന്നതെന്നും ഫഹദിനെപ്പോലെ ആകാൻ തനിക്ക് സാധിക്കുന്നില്ലെന്നും സൂര്യ കൂട്ടിച്ചേർത്തു. കഥാപാത്രത്തിന്റെ കാതൽ എന്താണെന്നും കഥ എങ്ങനെയാണെന്നും മാത്രമാണ് ഫഹദ് നോക്കുന്നത്. സിനിമയെ വളരെ തുറന്ന മനസ്സോടെ സമീപിക്കുന്നതിനാലാണ് അദ്ദേഹത്തിന് മികച്ച സിനിമകൾ ലഭിക്കുന്നതെന്നും സൂര്യ പറഞ്ഞു.

എല്ലാ ഭാഷകളിലും ഫഹദ് തന്നെ ഡബ്ബ് ചെയ്തതും അദ്ദേഹത്തിന്റെ പ്രത്യേകതയാണെന്ന് സൂര്യ ചൂണ്ടിക്കാട്ടി. “നമ്മളെല്ലാം ഓരോ കഥാപാത്രമാകാൻ ശ്രമിക്കുന്നവരാണ്. പക്ഷേ അദ്ദേഹം ആ കഥാപാത്രം തന്നെയായിരിക്കും. നിങ്ങളുടെ സിനിമകളിൽ മാത്രമല്ല, ഓൺ സ്ക്രീനിലും ഓഫ് സ്ക്രീനിലും എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമാണ്. നിങ്ങളെയോർത്ത് ഏറെ അഭിമാനിക്കുന്നു,” എന്നും സൂര്യ പറഞ്ഞു.

അവസാനമായി ഫഹദ് തന്നെ ‘അണ്ണാ’ എന്ന് വിളിച്ചതിലെ സന്തോഷവും സൂര്യ പങ്കുവെച്ചു. “ഫഹദ് എന്നെ അണ്ണാ എന്ന് വിളിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്. അണ്ണാ എന്ന് വിളിച്ചിട്ട് പിന്നെ അത് മാറ്റി സാർ എന്ന് വിളിക്കരുത് കേട്ടോ,” എന്നായിരുന്നു സൂര്യയുടെ സ്നേഹപൂർവമായ പ്രതികരണം.

You may also like