Home Nationalഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തം; ഡൽഹിയിൽ 11 മെട്രോ സ്റ്റേഷനുകൾ അടച്ചു, ജന്തർ മന്തറിൽ വൻ പൊലീസ് സന്നാഹം

ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തം; ഡൽഹിയിൽ 11 മെട്രോ സ്റ്റേഷനുകൾ അടച്ചു, ജന്തർ മന്തറിൽ വൻ പൊലീസ് സന്നാഹം

by news_desk1
0 comments

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നു. ഇന്ത്യാ സഖ്യം പ്രഖ്യാപിച്ച സമരത്തിനും കോക്രോച്ച് ജനത പാർട്ടിയുടെ സമരത്തിനും ഇന്ന് തുടക്കമാകും. വിവിധ സംഘടനകളും ഡൽഹിയിൽ ഇന്ന് പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്. എസ്എഫ്ഐയും ഡിവൈഎഫ്ഐയും ജന്തർ മന്തറിലേക്ക് മാർച്ച് നടത്തും. സിജെപിയുടെ സമരം മുംബൈയിലാണ്.

ജന്തർ മന്തറിലെ മാർച്ചിന് പൊലീസ് അനുമതി നൽകിയിട്ടില്ല. വലിയ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന കണക്കുകൂട്ടലിൽ ജന്തർ മന്തറിൽ വൻ പൊലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. പ്രതിഷേധത്തിന് മുന്നോടിയായി ഡൽഹിയിലെ 11 മെട്രോ സ്റ്റേഷനുകൾ അടച്ചതായാണ് വിവരം.

ജന്തർ മന്തറിൽ 3,000 മുതൽ 4,000 പേർ വരെ പ്രതിഷേധത്തിനെത്തുമെന്നാണ് സൂചന. പ്രതിഷേധം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് വിവിധയിടങ്ങളിൽ ഗതാഗതവും ആളുകളുടെ സഞ്ചാരവും തടഞ്ഞിട്ടുണ്ട്.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരായ പ്രതിഷേധം കണക്കിലെടുത്ത് ഡൽഹിയിൽ സുരക്ഷയും പൊലീസ് വിന്യാസവും ശക്തമാക്കിയിരിക്കുകയാണ്.

You may also like