തൃശൂർ: കുടുംബവഴക്കിനെ തുടർന്നുണ്ടായ സംഘർഷം ദാരുണ സംഭവത്തിൽ കലാശിച്ചു. ചാലക്കുടി മേലൂർ അടിച്ചിലിയിൽ അച്ഛനെ വെട്ടിപ്പരിക്കേൽപ്പിച്ച മകൻ നാടൻ തോക്ക് ഉപയോഗിച്ച് ജീവനൊടുക്കി. അടിച്ചിലി സ്വദേശി നന്ദൻ (58) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അച്ഛൻ രാമകൃഷ്ണനെ (80) ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാക്കുതർക്കം രൂക്ഷമായതോടെയാണ് നന്ദൻ അച്ഛനെ വെട്ടിപ്പരിക്കേൽപ്പിച്ചതെന്നാണ് പ്രാഥമിക വിവരം. പിന്നാലെ നാടൻ തോക്ക് ഉപയോഗിച്ച് സ്വയം വെടിവെച്ച് ജീവനൊടുക്കുകയായിരുന്നു. ഇരുവരെയും പിടിച്ചുമാറ്റാൻ ശ്രമിച്ച അയൽവാസിക്കും പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ രാമകൃഷ്ണൻ ചികിത്സയിലാണ്. കുടുംബവഴക്കാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
