തിരുവനന്തപുരം: മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ബിരുദമോ ഡിപ്ലോമയോ ഉള്ളവർക്ക് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ (ആർജിസിബി) അവസരം. ലബോറട്ടറി ടെക്നോളജിസ്റ്റ് ഇന്റേൺ തസ്തികയിലേക്കാണ് നിയമനം. തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിലെ ആർജിസിബിയുടെ സി.എം.എൽ.എസ് യൂണിറ്റുകളിലാണ് ഒഴിവുകൾ. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 ഡിസംബർ 31.
അംഗീകൃത സർവകലാശാലയിൽനിന്നുള്ള മെഡിക്കൽ ലബോറട്ടറി ടെക്നോളജി ബിരുദം (എംഎൽടി) അല്ലെങ്കിൽ മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടറേറ്റ് അംഗീകരിച്ച എംഎൽടി ഡിപ്ലോമയാണ് അടിസ്ഥാന യോഗ്യത. 2026 ഡിസംബർ 31ന് 30 വയസ്സ് പൂർത്തിയായിരിക്കരുത്. കേന്ദ്രസർക്കാർ ചട്ടങ്ങൾ പ്രകാരമുള്ള പ്രായപരിധി ഇളവുകൾ ലഭിക്കും.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 10,000 രൂപ വേതനം ലഭിക്കും. തുടക്കത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. പ്രകടനം വിലയിരുത്തിയശേഷം പ്രോജക്ട് അവസാനിക്കുന്നതുവരെ ഓരോ വർഷവും കാലാവധി നീട്ടിനൽകാൻ വ്യവസ്ഥയുണ്ട്.
യോഗ്യതയുടെ അടിസ്ഥാനത്തിൽ അപേക്ഷകരെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയശേഷം ഓൺലൈൻ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ് നടത്തുക. ഡിസംബർ 31നകം അപേക്ഷ സമർപ്പിക്കണം. ഈ ഘട്ടത്തിലേക്കുള്ള അപേക്ഷാ സമയപരിധി അവസാനിച്ചാൽ അടുത്ത ഘട്ട തിരഞ്ഞെടുപ്പിനായി അപേക്ഷാ പോർട്ടൽ താൽക്കാലികമായി അടയ്ക്കും.
അപേക്ഷകൾ സമർപ്പിക്കാൻ വിജ്ഞാപനം സന്ദർശിക്കുക.
https://rgcb.res.in/adv-2026-mls-23
