Home Keralaസ്കൂൾ വിട്ടിറങ്ങിയപ്പോൾ മുന്നിൽ മഫ്തി പൊലീസ്; ലൈസൻസില്ലാത്ത വിദ്യാർഥികളുടെ 25 ബൈക്കുകളും സ്കൂട്ടറുകളും കസ്റ്റഡിയിൽ

സ്കൂൾ വിട്ടിറങ്ങിയപ്പോൾ മുന്നിൽ മഫ്തി പൊലീസ്; ലൈസൻസില്ലാത്ത വിദ്യാർഥികളുടെ 25 ബൈക്കുകളും സ്കൂട്ടറുകളും കസ്റ്റഡിയിൽ

by news_desk1
0 comments

കോഴിക്കോട്: സ്കൂൾ വിട്ടിറങ്ങി ബൈക്കുകളിലും സ്കൂട്ടറുകളിലും വീട്ടിലേക്ക് പോകാനൊരുങ്ങിയ വിദ്യാർഥികളെ കാത്തിരുന്നത് മഫ്തിയിലെത്തിയ പൊലീസ്. ലൈസൻസില്ലാതെ കൗമാരക്കാർ വാഹനമോടിക്കുന്നതിനെതിരെ ബാലുശ്ശേരി പൊലീസ് നടത്തിയ പരിശോധനയിൽ പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ ഉപയോഗിച്ചിരുന്ന 25 ഓളം ഇരുചക്രവാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.

വൈകിട്ട് നാലോടെ സ്കൂൾ വിട്ടപ്പോഴായിരുന്നു പരിശോധന. വാഹനങ്ങൾ പാർക്ക് ചെയ്തിരുന്ന സ്ഥലങ്ങളിൽ നേരത്തേ നിലയുറപ്പിച്ചിരുന്ന പൊലീസ് സംഘം, വാഹനങ്ങളുമായി പുറത്തേക്ക് ഇറങ്ങിയ വിദ്യാർഥികളെ തടഞ്ഞു. ഇതോടെ പരിഭ്രാന്തരായ ചില വിദ്യാർഥികൾ വാഹനങ്ങൾ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടതായി റിപ്പോർട്ടുണ്ട്. തുടർന്ന് പൊലീസ് ബൈക്കുകളും സ്കൂട്ടറുകളും സ്റ്റേഷനിലേക്ക് മാറ്റി.

പ്രായപൂർത്തിയാകാത്തവർ ലൈസൻസില്ലാതെ വാഹനമോടിക്കുന്നത് നിയമവിരുദ്ധമായതിനാൽ വാഹനങ്ങളുടെ ഉടമകളെ കണ്ടെത്തി തുടർനടപടികൾ സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം. കൗമാരക്കാരുടെ നിയമവിരുദ്ധ വാഹന ഉപയോഗം തടയുന്നതിനായി പരിശോധന ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

You may also like