11
തൃശൂർ: സംസ്ഥാന സ്കൂൾ കായിക മത്സരങ്ങളിൽ മികച്ച പ്രകടനവുമായി പൂങ്കുന്നം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ സ്കൂളിനും നാടിനും അഭിമാനമായി.
68-ാമത് കേരള സംസ്ഥാന സ്കൂൾ സ്പോർട്സ് അത്ലറ്റിക് മീറ്റിൽ 4*100 മീറ്റർ റിലേ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി സ്കൂളിലെ വിദ്യാർത്ഥിയായ അഭിഷേക് സുനിൽ സുവർണ്ണ നേട്ടം കൈവരിച്ചു.
കൂടാതെ, കോഴിക്കോട് വെച്ചുനടന്ന സംസ്ഥാന സ്കൂൾ സ്പോർട്സ് മീറ്റിലെ വുഷു മത്സരത്തിൽ തൃശൂർ ജില്ലയിൽ നിന്ന് ഒന്നാം സ്ഥാനം നേടിയ വിഷ്ണു ദാസ് സംസ്ഥാനതലത്തിൽ ഏഴാം സ്ഥാനവും സ്വന്തമാക്കി മികച്ച പ്രകടനം കാഴ്ചവെച്ചു.
