8
കോട്ടയം: ചങ്ങനാശ്ശേരിയിൽ ഒരു വീട്ടിൽ ദമ്പതികളെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. സാജു (64), ഭാര്യ അനു (59), മകൻ സബിൻ (33) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുടുംബം സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നതായും സൂചനയുണ്ട്.
സാജുവിന്റെയും അനുവിന്റെയും മൃതദേഹങ്ങൾ ഒരു മുറിയിലും സബിന്റെ മൃതദേഹം മറ്റൊരു മുറിയിലുമാണ് കണ്ടെത്തിയത്. സംഭവമറിഞ്ഞ് ചങ്ങനാശ്ശേരി പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മരണകാരണം സ്ഥിരീകരിക്കാൻ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
കുടുംബത്തിന് നേരത്തെ പലചരക്കുകടയുണ്ടായിരുന്നു. നിലവിൽ വീടിന്റെ മുകൾനിലയിൽ ഹോംസ്റ്റേ നടത്തിവരികയായിരുന്നു.
