Home Top Storiesഅർജുൻ ആയങ്കി റിമാൻഡിൽ; 14 ദിവസത്തേക്ക്, ഉടൻ തലശ്ശേരി ജയിലിലേക്ക്

അർജുൻ ആയങ്കി റിമാൻഡിൽ; 14 ദിവസത്തേക്ക്, ഉടൻ തലശ്ശേരി ജയിലിലേക്ക്

by news_desk1
0 comments

കണ്ണൂർ: പിടിയിലായ ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഉടൻ തലശ്ശേരി ജയിലിലേക്ക് മാറ്റും.

പൊലീസിനെയും സർക്കാരിനെയും വെല്ലുവിളിച്ച് ഒളിവിൽ കഴിയുകയായിരുന്ന അർജുൻ ആയങ്കിയെ ഞായറാഴ്ച പുലർച്ചെയാണ് കണ്ണൂരിൽ നിന്ന് പിടികൂടിയത്. പുലർച്ചെ രണ്ടരയോടെ ഡിഐജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്തത്. ഓടിച്ചിട്ട് പിടികൂടുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

കണ്ണൂർ താളിക്കാവിലെ അഭിഭാഷക ദമ്പതികളുടെ അപ്പാർട്ട്മെന്റിലേക്ക് എത്തിയതായിരുന്നു അർജുൻ ആയങ്കി. വാറന്റില്ലാതെ അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്യാനാകില്ലെന്ന നിലപാടാണ് അഭിഭാഷക ദമ്പതികൾ സ്വീകരിച്ചത്. ഇതിനിടെ അപ്പാർട്ട്മെന്റിൽ നിന്ന് പുറത്തേക്ക് ഇറങ്ങി രക്ഷപ്പെടാൻ ശ്രമിച്ച അർജുൻ ആയങ്കിയെ പൊലീസ് പിടികൂടുകയായിരുന്നു.

You may also like