Home Nationalസംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം ‘കേരളം’; ബിൽ നാളെ ലോക്സഭയിൽ

സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം ‘കേരളം’; ബിൽ നാളെ ലോക്സഭയിൽ

by news_desk1
0 comments

ദില്ലി: സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം ‘കേരള’ എന്നതിൽ നിന്ന് ‘കേരളം’ എന്നാക്കുന്നതിനുള്ള ബിൽ നാളെ ലോക്സഭയിൽ അവതരിപ്പിക്കും. ലോക്സഭയുടെ കാര്യപരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ബിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിക്കുമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം ‘കേരള’യിൽ നിന്ന് ‘കേരളം’ എന്നാക്കുന്നതിന് കേന്ദ്രമന്ത്രിസഭ ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് അംഗീകാരം നൽകിയത്.

You may also like