Home Localനിയന്ത്രണംവിട്ട സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിലിടിച്ച് ദുരന്തം; വിദ്യാർത്ഥിനി മരിച്ചു, എട്ട് പേർക്ക് പരിക്ക്

നിയന്ത്രണംവിട്ട സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിലിടിച്ച് ദുരന്തം; വിദ്യാർത്ഥിനി മരിച്ചു, എട്ട് പേർക്ക് പരിക്ക്

by news_desk1
0 comments

തൃശ്ശൂർ: തൃശ്ശൂർ കുന്നംകുളം പാറേമ്പാടത്ത് നിയന്ത്രണംവിട്ട സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിലിടിച്ച് ഉണ്ടായ അപകടത്തിൽ വിദ്യാർത്ഥിനി മരിച്ചു. എട്ട് പേർക്ക് പരിക്കേറ്റതിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.

മരിച്ച വിദ്യാർത്ഥിനി റിയാ ഫാത്തിമയാണ്. കുറ്റിപ്പുറം–തൃശ്ശൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്.

നിയന്ത്രണം വിട്ട ബസ് കാറ്, ഓട്ടോറിക്ഷ, ബൈക്ക് ഉൾപ്പെടെ അഞ്ച് വാഹനങ്ങളിലിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കുകയാണ്.

You may also like