Home Keralaകോഴിമുട്ട വാങ്ങുന്നതിനെച്ചൊല്ലിയ തർക്കം കയ്യാങ്കളിയിൽ കലാശിച്ചു; യുവാവ് മരിച്ചു, വധശ്രമക്കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്

കോഴിമുട്ട വാങ്ങുന്നതിനെച്ചൊല്ലിയ തർക്കം കയ്യാങ്കളിയിൽ കലാശിച്ചു; യുവാവ് മരിച്ചു, വധശ്രമക്കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്

by news_desk1
0 comments

മലപ്പുറം: കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം കയ്യാങ്കളിയിൽ കലാശിച്ചതിനെ തുടർന്ന് ഒരാൾ മരിച്ചു. മലപ്പുറം മുന്നിയൂർ കുന്നത്ത് പറമ്പ് സ്വദേശി ഫൈസലാണ് മരിച്ചത്. സംഭവത്തിൽ ലത്തീഫിനെതിരെ പൊലീസ് വധശ്രമക്കേസ് രജിസ്റ്റർ ചെയ്തു.

മുന്നിയൂരിലെ ഒരു കടയിൽ കോഴിമുട്ട വാങ്ങാനെത്തിയ ഫൈസലും ലത്തീഫും തമ്മിലാണ് ആദ്യം വാക്കുതർക്കമുണ്ടായത്. തുടർന്ന് ലത്തീഫ് വാഹനത്തിൽ കയറി പോകുന്നതിനിടെ ഫൈസൽ കോഴിമുട്ട എറിഞ്ഞതായി പൊലീസ് പറയുന്നു.

ഇതിനെ തുടർന്ന് ഇരുവരും തമ്മിൽ കയ്യാങ്കളിയുണ്ടായി. സംഘർഷത്തിനിടെ ഫൈസൽ റോഡിലേക്ക് വീണ് തല ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ ലത്തീഫിനെതിരെ വധശ്രമക്കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

You may also like