Home Entertainmentകോളേജ് വിദ്യാർത്ഥികൾക്കൊപ്പം ആവേശത്തോടെ ചുവടുവച്ച് ഫഹദ്; വൈറലായി വീഡിയോ

കോളേജ് വിദ്യാർത്ഥികൾക്കൊപ്പം ആവേശത്തോടെ ചുവടുവച്ച് ഫഹദ്; വൈറലായി വീഡിയോ

by news_desk1
0 comments

കൊച്ചി: കോളേജ് വിദ്യാർത്ഥികൾക്കൊപ്പം പാട്ടിനൊത്ത് ആവേശത്തോടെ ചുവടുവയ്ക്കുന്ന നടൻ ഫഹദ് ഫാസിലിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. കൊച്ചിയിലെ സെന്റ് തെരേസാസ് കോളേജിൽ നടന്ന ‘ഡോൺട്ട് ട്രബിള്‍ ദ ട്രബിള്‍’ എന്ന ചിത്രത്തിന്റെ ആദ്യഗാനം പുറത്തിറക്കുന്ന ചടങ്ങിനിടെയാണ് ഫഹദ് വിദ്യാർത്ഥികൾക്കൊപ്പം നൃത്തം ചെയ്തത്.

ഇന്ത്യൻ സിനിമയിലെ ശ്രദ്ധേയനായ നടൻ ഫഹദ് ഫാസിലും ‘ബാഹുബലി’ ഉൾപ്പെടെയുള്ള വൻ ചിത്രങ്ങൾ ഒരുക്കിയ ആർക മീഡിയ വർക്സ്, സംവിധായകൻ എസ്.എസ്. രാജമൗലി എന്നിവരും ഒന്നിക്കുന്ന ബിഗ് ബജറ്റ് ഫാന്റസി ചിത്രമാണ് ‘ഡോൺട്ട് ട്രബിള്‍ ദ ട്രബിള്‍’. ചിത്രത്തിലെ ആദ്യഗാനം ഇന്നലെയാണ് കൊച്ചിയിലെ സെന്റ് തെരേസാസ് കോളേജിൽ പുറത്തിറക്കിയത്.

ഗാനവിതരണ ചടങ്ങിനിടെയാണ് ഫഹദ് വിദ്യാർത്ഥികൾക്കൊപ്പം പാട്ടിനൊത്ത് ആടിത്തിമിർക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. വീഡിയോ പുറത്തുവന്ന് നിമിഷങ്ങൾക്കകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി.

‘ഫഹദിനെ ഇത്ര എനർജിയിൽ ഇതിന് മുമ്പ് കണ്ടിട്ടില്ല’, ‘എന്താ ഒരു ആവേശം’ തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

‘പ്രേമലു’ എന്ന ചിത്രത്തിന്റെ വിജയകരമായ വിതരണത്തിലൂടെ നിർമാണരംഗത്തേക്ക് ശ്രദ്ധേയമായ അരങ്ങേറ്റം കുറിച്ച എസ്.എസ്. കാർത്തികേയ, ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഷോവിങ് ബിസിനസ് ബാനറിലും ആർക മീഡിയ വർക്സിന്റെ സഹകരണത്തോടെയുമാണ് ചിത്രത്തിന്റെ നിർമ്മാണം.

You may also like