Home Top Stories‘ഹെലികോപ്ടറിൽ പോയി നടത്തിയത് പുറത്ത് പറയാനാകാത്ത എന്ത് ഡീൽ?’; വി.ഡി. സതീശനെതിരെ എം.വി. ഗോവിന്ദൻ

‘ഹെലികോപ്ടറിൽ പോയി നടത്തിയത് പുറത്ത് പറയാനാകാത്ത എന്ത് ഡീൽ?’; വി.ഡി. സതീശനെതിരെ എം.വി. ഗോവിന്ദൻ

by news_desk1
0 comments

തിരുവനന്തപുരം: മുഖ്യമന്ത്രി ഹെലികോപ്ടറിൽ യാത്ര നടത്തി നടത്തിയതെന്ന് പറയുന്ന കൂടിക്കാഴ്ചയെ ചൊല്ലി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പൊതുജനങ്ങളോട് തുറന്നുപറയാൻ കഴിയാത്ത എന്ത് ഡീലാണ് മുഖ്യമന്ത്രി ഹെലികോപ്ടറിൽ പോയി നടത്തിയതെന്ന് അദ്ദേഹം ചോദിച്ചു.

ഒരു ഔദ്യോഗിക രേഖയിലും മുഖ്യമന്ത്രി ആരെയെങ്കിലും പ്രത്യേകമായി കണ്ടതായി രേഖപ്പെടുത്തിയിട്ടില്ലെന്നും, ഭാര്യാപിതാവിനെ കാണാനാണ് മുഖ്യമന്ത്രി ഹെലികോപ്ടറിൽ യാത്ര നടത്തിയതെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. യഥാർഥ വസ്തുത മറച്ചുവെക്കാൻ ഓരോ ഘട്ടത്തിലും വ്യത്യസ്തമായ വിശദീകരണങ്ങളാണ് നൽകുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഗതാഗതമന്ത്രി സി.പി. ജോണിന്റെ വിവാദ പരാമർശത്തെയും എം.വി. ഗോവിന്ദൻ വിമർശിച്ചു. കേരളത്തിലെ സ്ത്രീകളെ ഒന്നടങ്കം അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് മന്ത്രിയുടേതെന്നും, സ്ത്രീകളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന സമീപനം കേരളം ഒരിക്കലും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവരായി അഭിനയിക്കുകയാണെന്ന തരത്തിലുള്ള പരാമർശവും അംഗീകരിക്കാനാകില്ലെന്നും, ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണ് സർക്കാർ പദ്ധതികൾ നടപ്പാക്കുന്നതെന്ന കാര്യം മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കാൻ ഹെലികോപ്ടർ ഉപയോഗിച്ചെന്ന ആരോപണത്തിനും എം.വി. ഗോവിന്ദൻ മറുപടി നൽകി. 2017-ൽ തൃശൂരിലുണ്ടായിരുന്ന പിണറായി വിജയൻ, ഓഖി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് കേന്ദ്രസംഘത്തെ അടിയന്തരമായി കാണുന്നതിനായാണ് തിരുവനന്തപുരം എത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു.

You may also like