Home Keralaമണ്ണിടിച്ചിൽ ഭീഷണി; കുതിരാൻ തുരങ്കത്തിന് മുന്നിൽ ഗതാഗത നിയന്ത്രണം

മണ്ണിടിച്ചിൽ ഭീഷണി; കുതിരാൻ തുരങ്കത്തിന് മുന്നിൽ ഗതാഗത നിയന്ത്രണം

by news_desk1
0 comments

തൃശൂർ: മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് കുതിരാൻ തുരങ്കത്തിന് മുന്നിൽ താൽക്കാലികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പടിഞ്ഞാറെ തുരങ്കമുഖത്ത് പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

മൂന്ന് വരിയായി എത്തുന്ന വാഹനങ്ങളെ രണ്ടുവരിയായാണ് നിലവിൽ കടത്തിവിടുന്നത്. കഴിഞ്ഞ ദിവസം ഈ മേഖലയിൽ നേരിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായിരുന്നതിനെ തുടർന്നാണ് യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.

അതേസമയം, ജിയോളജി ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്.

You may also like