പറവൂർ: പൊതുജനാരോഗ്യരംഗത്തെ സേവനത്തിനും നേതൃപാടവത്തിനും നൽകിയ സമഗ്ര സംഭാവനകൾക്ക് അംഗീകാരമായി ഡോ. രാജു ആൻ്റണി തെക്കിനേടത്തിന് ലൈഫ് ടൈം അച്ചീവ്മെൻ്റ് പുരസ്കാരം. ഐ.എ.പി.എസ്.എം കേരള സംസ്ഥാന ഘടകത്തിന്റെ വാർഷിക യോഗത്തിൽ പുരസ്കാരം സമ്മാനിക്കും.
സെപ്റ്റംബർ 25 വെള്ളിയാഴ്ച തൃശൂർ ജൂബിലി മെഡിക്കൽ കോളേജ് ഹാളിലാണ് ഐ.എ.പി.എസ്.എം കേരള സംസ്ഥാന ഘടകത്തിന്റെ വാർഷിക യോഗം നടക്കുന്നത്. ചടങ്ങിൽ വെച്ചായിരിക്കും ഡോ. രാജു ആൻ്റണിക്ക് പുരസ്കാരം സമ്മാനിക്കുക.
മികച്ച സേവനത്തിനും നേതൃപാടവത്തിനും പുറമെ പൊതുജനാരോഗ്യരംഗം ശക്തിപ്പെടുത്തുന്നതിനായി ജീവിതം മാറ്റിവെച്ചതിനുള്ള അംഗീകാരമായാണ് പുരസ്കാരം നൽകുന്നത്.
ഡോ. രാജു ആൻ്റണി കൊച്ചി മെഡിക്കൽ കോളേജിൽ മെഡിക്കൽ ഡയറക്ടറായും ചാലക്ക ശ്രീനാരായണ മെഡിക്കൽ കോളേജിൽ പ്രിൻസിപ്പലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
