7
ഇടുക്കി: പെരിയാർ കടുവാ സങ്കേതത്തിനുള്ളിൽ അനുമതിയില്ലാതെ ഡ്രോൺ പറത്തിയ സംഭവം വിവാദത്തിൽ. തമിഴ്നാട്ടിൽ നിന്നുള്ള സംഘമാണ് പെരിയാർ കടുവാ സങ്കേതത്തിനുള്ളിൽ ഡ്രോൺ പറത്തിയത്.
മുല്ലപ്പെരിയാർ കനാലിന്റെയും വനമേഖലയുടെയും ദൃശ്യങ്ങൾ ഡ്രോൺ ഉപയോഗിച്ച് പകർത്തുകയും പിന്നീട് ഇത് പെരിയകുളം എംഎൽഎയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
എന്നാൽ, വനം വകുപ്പിന്റെയോ പൊലീസിന്റെയോ അനുമതി വാങ്ങാതെയാണ് ദൃശ്യങ്ങൾ പകർത്തിയതെന്നാണ് വിവരം. മുല്ലപ്പെരിയാർ ഷട്ടർ തുറന്ന ദിവസമാണ് ഡ്രോൺ ഉപയോഗിച്ചതെന്നും റിപ്പോർട്ടുണ്ട്.
