Home Keralaമൂവാറ്റുപുഴയിൽ മൂന്നുനില കെട്ടിടത്തിലെ ലിഫ്റ്റ് തകർന്നു; 19കാരന് ദാരുണാന്ത്യം

മൂവാറ്റുപുഴയിൽ മൂന്നുനില കെട്ടിടത്തിലെ ലിഫ്റ്റ് തകർന്നു; 19കാരന് ദാരുണാന്ത്യം

by news_desk1
0 comments

മൂവാറ്റുപുഴ: മൂന്നുനില കെട്ടിടത്തിലെ ലിഫ്റ്റ് തകർന്നുണ്ടായ അപകടത്തിൽ 19കാരന് ദാരുണാന്ത്യം. പരുമ്പല്ലൂർ സ്വദേശി അക്ഷയ് കൃഷ്ണനാണ് മരിച്ചത്. വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന അക്ഷയ് ഗോഡൗണിലെ തുറന്ന ലിഫ്റ്റ് തകർന്നുവീണാണ് അപകടത്തിൽപ്പെട്ടത്.

വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രത്തിന് സമീപം പുതുതായി നിർമിച്ച മൂന്നുനില കെട്ടിടത്തിലാണ് അപകടമുണ്ടായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.മൂന്നാം നിലയിൽ നിന്ന് ലിഫ്റ്റ് തകർന്നുവീഴുന്നതും അക്ഷയ് നിലത്തേക്ക് തെറിച്ചുവീഴുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.

ലിഫ്റ്റ് തകർന്നുവീണതിനെ തുടർന്ന് അക്ഷയിക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

You may also like