Home Localതൃശ്ശൂർ നെടുപുഴ ബോട്ട് ദുരന്തം; കാണാതായ രണ്ട് പേരുടെയും മൃതദേഹം കണ്ടെത്തി

തൃശ്ശൂർ നെടുപുഴ ബോട്ട് ദുരന്തം; കാണാതായ രണ്ട് പേരുടെയും മൃതദേഹം കണ്ടെത്തി

by news_desk1
0 comments

തൃശ്ശൂർ: തൃശ്ശൂർ നെടുപുഴയിലെ കോൾപാടത്ത് മിനി ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ കാണാതായ രണ്ട് പേരുടെയും മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ മുതൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. വളർത്തുമീനിന് തീറ്റ നൽകുന്നതിനായി അഞ്ചംഗ സംഘം കോൾപാടത്തിലേക്ക് മിനി ബോട്ടിൽ പോയതിനിടെ പാടത്തിന് നടുവിൽ വെച്ച് ബോട്ട് മുങ്ങുകയായിരുന്നു.

അപകടത്തിൽ മൂന്ന് പേർ നീന്തിക്കയറി രക്ഷപ്പെട്ടു. കാണാതായ രണ്ട് പേരെ കണ്ടെത്തുന്നതിനായി രാത്രി തന്നെ തിരച്ചിൽ ആരംഭിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. തുടർന്ന് ഇന്ന് രാവിലെ മുതൽ തിരച്ചിൽ പുനരാരംഭിച്ചപ്പോഴാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

You may also like