Home Kerala‘സിപിഐഎമ്മിനെ എഴുതിത്തള്ളാനാകില്ല’; വൈദ്യുതി പ്രതിസന്ധിയിലും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെയും പിണറായി

‘സിപിഐഎമ്മിനെ എഴുതിത്തള്ളാനാകില്ല’; വൈദ്യുതി പ്രതിസന്ധിയിലും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെയും പിണറായി

by news_desk1
0 comments

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ സിപിഐഎം ആകെ തകരുകയോ നിരാശപ്പെടുകയോ ചെയ്യുന്ന പാർട്ടിയല്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സിപിഐഎം തകർന്നെന്നും പഴയ നിലയിലേക്ക് തിരിച്ചുവരില്ലെന്നും വലതുപക്ഷ ശക്തികൾ ആഹ്ലാദത്തോടെ പറഞ്ഞിരുന്നെങ്കിലും, പാർട്ടിയെയും എൽഡിഎഫിനെയും എഴുതിത്തള്ളാവുന്ന സാഹചര്യമല്ല നിലവിലുള്ളതെന്ന് പിണറായി പറഞ്ഞു. ഇക്കാര്യം വലതുപക്ഷ ശക്തികൾക്ക് തന്നെ സമ്മതിക്കേണ്ടിവന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു തെരഞ്ഞെടുപ്പ് വിജയം ലഭിച്ചതിന്റെ പേരിൽ മതിമറന്ന് ആഹ്ലാദിക്കുന്ന രീതിയും സിപിഐഎമ്മിനില്ലെന്ന് പിണറായി പറഞ്ഞു. എൽഡിഎഫിന് മുന്നോട്ടുപോകാനുള്ള സൂചനയാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം നൽകുന്നതെന്നും ഫലം പാർട്ടി വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ സംഭവിച്ചത് വലതുപക്ഷ ശക്തികൾ പ്രതീക്ഷിച്ച തരത്തിലായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വിപുലീകൃത ജില്ലാകമ്മിറ്റി യോഗം തീരുമാനിക്കുന്ന സമയത്തെ സാഹചര്യമല്ല കമ്മിറ്റി ചേരുന്ന ദിവസത്തെ സാഹചര്യണമെന്നും പിണറായി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിലും പിണറായി വിജയൻ രൂക്ഷ വിമർശനം ഉന്നയിച്ചു. കേരളത്തിൽ വൈദ്യുതി നിയന്ത്രണം പുതുമയല്ലാതായെന്നും എൽഡിഎഫ് സർക്കാർ ഭരിക്കുമ്പോൾ ലോഡ് ഷെഡിംഗ് ഉണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് അധികാരത്തിലെത്തുമ്പോൾ ലോഡ് ഷെഡിംഗും തിരിച്ചുവരുന്നു. സർക്കാരിന്റെ പിടിപ്പുകേടാണ് ഇതിന് കാരണമെന്നും പിണറായി ആരോപിച്ചു.

ഇത് കേവലം കെടുകാര്യസ്ഥത മാത്രമല്ലെന്നും കെഎസ്ഇബിക്ക് വൈദ്യുതി മേഖല മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ലെന്ന പ്രതീതി സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും പിണറായി വിജയൻ പറഞ്ഞു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പദവിയിൽ നിന്ന് മാറ്റണമെന്നും പിണറായി ആവശ്യപ്പെട്ടു. ആരുവിചാരിച്ചാലും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ സംരക്ഷിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിൽ അദ്ദേഹം പദവിയിൽ തുടരുന്നതിൽ അർഥമില്ലെന്നും കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്നും പിണറായി വ്യക്തമാക്കി.

You may also like